കശ്മീരില്‍ ഭീകരാക്രമണത്തില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു; പ്രദേശം വളഞ്ഞ് സൈന്യം, ഭീകരര്‍ക്കായി തിരച്ചില്‍

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ അനന്ത്നാഗ് നഗരത്തില്‍ പൊലീസുകാരന്‍ കൊല്ലപ്പെട്ടു. ഉച്ചയ്ക്ക് 12.30 ഓടെയാണ് സംഭവം. ജമ്മു കശ്മീര്‍ പൊലീസ് ഹെഡ് കോണ്‍സ്റ്റബില്‍ ആഷിഖ് ഹുസൈന്‍ ഖുറേഷി(35) ആണ് മരിച്ചത്. അമര്‍നാഥ് യാത്രയുടെ സുരക്ഷാ ചുമതലയിലായിരുന്നു ആഷിഖ് ഹുസൈന്‍. യാത്രയുടെ സുരക്ഷാ ചുമതല നിര്‍വഹിച്ചുകൊണ്ടിരുന്ന പൊലീസ് സംഘത്തിന് നേരെ അവിടെയെത്തിയ ഭീകരര്‍ പൊടുന്നനെ വെടിയുതിര്‍ക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ആഷിഖ് ഹുസൈനെ ഉടന്‍ തന്നെ അനന്ത് നാഗ് മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭീകരസംഘടനയായ ലഷ്‌കര്‍ ഇ തയ്ബയുടെ നിഴല്‍ സംഘടനയായി അറിയപ്പെടുന്ന റെസിസ്റ്റന്‍സ് ഫ്രണ്ട് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. ഭീകരാക്രമണത്തെത്തുടര്‍ന്ന് പ്രദേശം സൈന്യം വളഞ്ഞു. ഭീകരരെ കണ്ടെത്താന്‍ തിരച്ചില്‍ നടത്തിവരികയാണ്. കശ്മീര്‍ താഴ്വരയില്‍ ഈ വര്‍ഷം ഭീകരാക്രമണത്തില്‍ കൊല്ലപ്പെടുന്ന ആദ്യ സുരക്ഷാ ഉദ്യോഗസ്ഥനാണ് ആദില്‍ ഹുസൈന്‍. ഭീകരാക്രമണ സാധ്യത കണക്കിലെടുത്ത് അമര്‍നാഥ് യാത്രയ്ക്ക് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ജമ്മു കശ്മീരിലെ പ്രതികൂല കാലാവസ്ഥയെത്തുടര്‍ന്ന് കഴിഞ്ഞ നാല് ദിവസമായി യാത്ര നിര്‍ത്തിവച്ചിരിക്കുകയാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വാച്ചുമാനെ കെട്ടിയിട്ട് കാസര്‍കോട്ടെ വനം വകുപ്പ് ഗോഡൗണില്‍ നിന്നു ആനക്കൊമ്പുകളും 100 കിലോ ചന്ദന മുട്ടികളും കൊള്ളയടിച്ച കേസ്; ദക്ഷിണേന്ത്യയെ വിറപ്പിച്ച കൊള്ള സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍
Scroll to top

You cannot copy content of this page