വയോധികയുടെ രണ്ടര പവൻ സ്വർണ്ണമാല കവർന്ന കേസ്: പ്രതി അറസ്റ്റിൽ

കണ്ണൂര്‍: തനിച്ച് താമസിക്കുന്ന വയോധികയുടെ വീട്ടില്‍ നിന്ന് രണ്ടരപവന്റെ ആഭരണം കവര്‍ച്ച ചെയ്ത കേസില്‍ യുവാവിനെ അറസ്റ്റ് ചെയ്തു. എളയാവൂര്‍ സൗത്ത് അംഗനവാടിക്ക് സമീപത്തെ വടക്കേചാലില്‍ ഹൗസില്‍ എ.ഷിനേഷിനെ(33) ആണ് എസ്.പി: കൈലാസ് നാഥിന്റെ മേല്‍നോട്ടത്തില്‍ നടത്തിയ അന്വേഷണത്തില്‍ എസ്.ഐ: ടി.എം.വിപിന്‍ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ എട്ടിന് കീഴ്ത്തള്ളിയിലെ പുഷ്പയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. ഈ വീടിന്റെ മുകള്‍ നിലയില്‍ താമസിച്ചുവരികയായിരുന്നു ഷിനേഷ്. വയോധികയെ സഹായിക്കാനെന്ന പേരില്‍ വീട്ടിലെത്തിയാണ് മേശവലിപ്പിലുണ്ടായ മാല കവര്‍ച്ച ചെയ്തത്.
പ്രതിയെ പിടികൂടിയ സംഘത്തില്‍ എസ്.ഐ: ഹരികൃഷ്ണനും സി.പി.ഒ: ഷൈജുവുമുണ്ടായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page