ബസ് കാത്തു നില്‍ക്കുകയായിരുന്ന കുടുംബത്തിന്റെ ബാഗ് കൊള്ളയടിച്ച കേസ്; പിതാവിനെ വിറകു കൊള്ളി കൊണ്ട് അടിച്ചുകൊന്ന ആള്‍ അറസ്റ്റില്‍

തളിപ്പറമ്പ്: തളിപ്പറമ്പ് ബസ് സ്റ്റാന്റിലെ ബസ് കാത്തിരിപ്പു കേന്ദ്രത്തില്‍ നിന്നു പണവും മൊബൈല്‍ ഫോണും അടങ്ങിയ ബാഗ് കവര്‍ച്ച ചെയ്ത കേസില്‍ പിതാവിനെ കൊലപ്പെടുത്തിയത് ഉള്‍പ്പെടെ അഞ്ചോളം കേസുകളില്‍ പ്രതിയായ യുവാവ് അറസ്റ്റില്‍. ഏര്യം, കണാരംവയലിലെ മുരിങ്ങോത്ത് സന്തോഷ് ഐസകി(48)നെയാണ് തളിപ്പറമ്പ് പൊലീസ് അറസ്റ്റു ചെയ്തത്.
ജുലൈ 17നാണ് കേസിനാസ്പദമായ സംഭവം. പന്നിയൂര്‍, കസ്തൂരിപ്പറമ്പിലെ ജലീലിന്റെ 12000 രൂപയും മൊബൈല്‍ ഫോണുമടങ്ങിയ ബാഗാണ് മോഷണം പോയത്. ചങ്ങനാശ്ശേരിയിലേക്ക് കുടുംസമേതം പോകാനെത്തിയതായികുന്നു ജലീല്‍. സംഭവത്തില്‍ കേസെടുത്ത പൊലീസ് സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങള്‍ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് സന്തോഷ് ഐസകിനെ കണ്ടെത്തി അറസ്റ്റു ചെയ്തത്.
നേരത്തെ ഗള്‍ഫിലായിരുന്നു സന്തോഷ് ഐസക്. പ്രതിമാസം രണ്ടു ലക്ഷത്തോളം രൂപ ശമ്പളമുള്ള ജോലിക്കാരനായിരുന്നു. മദ്യപിച്ച് ബഹളം വച്ചതിന്റെ പേരില്‍ ജയിലില്‍ അടക്കപ്പെട്ടതോടെ നാട്ടിലേക്ക് കയറ്റിയയച്ചു. നാട്ടിലെത്തിയതോടെ മദ്യത്തിനു അടിമയായി മാറി. കുടുംബബന്ധങ്ങള്‍ തകര്‍ന്നതോടെ ഭാര്യ വിവാഹ മോചനകേസ് ഫയല്‍ ചെയ്തു. ഇതിനിടയിലാണ് 2024 നവംബര്‍ ഏഴിന് പുലര്‍ച്ചെ സ്വന്തം പിതാവിനെ വിറക് കൊള്ളി കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തിയ സംഭവം. ഈ കേസ് കോടതിയുടെ പരിഗണനയിലാണ്. ഇതിനിടയിലാണ് മോഷണ കേസില്‍ അറസ്റ്റിലായത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വാച്ചുമാനെ കെട്ടിയിട്ട് കാസര്‍കോട്ടെ വനം വകുപ്പ് ഗോഡൗണില്‍ നിന്നു ആനക്കൊമ്പുകളും 100 കിലോ ചന്ദന മുട്ടികളും കൊള്ളയടിച്ച കേസ്; ദക്ഷിണേന്ത്യയെ വിറപ്പിച്ച കൊള്ള സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍
Scroll to top

You cannot copy content of this page