കഠിനപാതകൾ താണ്ടി ജീവിതം മാതൃകയാക്കി; എം.എസ് സി ജിയോളജി പരീക്ഷയിൽ ആയംപാറ, ഉരുളം കോടിയിലെ ശ്രീജിതയ്ക്ക് ഒന്നാം റാങ്ക്

കാസർകോട്: കഠിനപാതകൾ താണ്ടി ശ്രീജിത നേടിയ വിജയത്തിൽഅഭിമാനിക്കുകയാണ് ആയംപാറ. കാസർകോട് ഗവ. കോളേജ് വിദ്യാർഥിനി ശ്രീജിത ഉയർന്ന മാർക്കോടെ കണ്ണൂർ സർവകലാശാലയിൽ എം. എസ്. സി ജിയോളജി പരീക്ഷയിൽ ഒന്നാം റാങ്ക് നേടി.ഉരുളംകോടി ഉന്നതിയിലെകൂലി തൊഴിലാളികളായ രാമൻ്റെയും നാരായണിയുടെയും മകളാണ് ശ്രീജിത. ഉരുളം കോടി ഉന്നതിയിൽ നിന്ന് ബിരുദാനന്തര ബിരുദം റാങ്ക് തിളക്കത്തോടെ നേടിയ ആദ്യ വിദ്യാർഥിനിയാണ് ശ്രീജിത.ചെറിയ പ്രായത്തിൽ തന്നെ നന്നായി പഠിക്കുന്ന ശ്രീജിത നവോദയയിലാണ് ഹൈസ്‌കൂൾ പഠനം പൂർത്തീകരിച്ചത്. വീട്ടിലെ കഷ്‌ടപ്പാടുകൾക്ക് ഇടയിലും കഠിനപ്രയത്നത്തിലൂടെ …

സോങ്കാലിലെ അല്‍ത്താഫിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ കേസ്: വിദേശത്തു നിന്നും എത്തിയ പെരിങ്കടി സ്വദേശി കണ്ണൂര്‍ വിമാനത്താവളത്തില്‍ അറസ്റ്റില്‍

കാസര്‍കോട്: ഉപ്പള സോങ്കാലിലെ അല്‍ത്താഫി (52)നെ കാറില്‍ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ പിടികിട്ടാപ്പുള്ളി അറസ്റ്റില്‍. മംഗല്‍പ്പാടി, പെരിങ്കടി, പള്ളി ഹൗസിലെ അബ്ദുല്‍ റുമീദ് (29) ആണ് അറസ്റ്റിലായത്. 2019 ജൂണ്‍ 23ന് ആണ് സോങ്കാലിലെ അല്‍ത്താഫ് കൊല്ലപ്പെട്ടത്. കേസില്‍ അല്‍ത്താഫിന്റെ മകള്‍ ഷെറീനയുടെ ഭര്‍ത്താവും ഷബീറും മറ്റു നാലുപേരും ചേർന്ന് തട്ടികൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ചു കൊലപ്പെടുത്തിയെന്നാണ് കുമ്പള പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ്. കൊലക്കേസില്‍ മുഴുവന്‍ പ്രതികളെയും അറസ്റ്റു ചെയ്തിരുന്നു. പിന്നീട് ജാമ്യത്തില്‍ …

മുന്‍ പട്ടാളക്കാരനെ മദ്യം നല്‍കി മയക്കി, 9 പവന്‍ സ്വര്‍ണവും പണവും കവര്‍ന്നു; മാതാവും മകനും സുഹൃത്തും പിടിയില്‍

തിരുവനന്തപുരം: മുന്‍ പട്ടാളക്കാരനെ മദ്യം നല്‍കി മയക്കിയതിനുശേഷം മര്‍ദിച്ച് ഒന്‍പത് പവന്‍ സ്വര്‍ണവും പണവും കവര്‍ന്ന കേസിലെ പ്രതികള്‍ പിടിയില്‍. നെയ്യാറ്റിന്‍കര ആറാലുംമുട് സ്വദേശി ദീപ, മകന്‍ അഖില്‍, പ്രകാശന്‍ എന്നിവരാണ് അറസ്റ്റില്‍ ആയത്. ആലപ്പുഴയിലെ ധ്യാനകേന്ദ്രത്തില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്. ഹണിട്രാപ് കേസില്‍ ദീപ മുന്‍പും അറസ്റ്റില്‍ ആയിട്ടുണ്ട്. ഹണിട്രാപ് മോഡലില്‍ കവര്‍ച്ച നടത്തിയ ശേഷം ഇവര്‍ ധ്യാനകേന്ദ്രത്തില്‍ ഒളിവില്‍ കഴിയുകയായിരുന്നു. കഴിഞ്ഞ ഞായറാഴ്ച ചന്തവിളയിലായിരുന്നു സംഭവം നടന്നത്. എട്ടുമാസം മുന്‍പാണ് പോത്തന്‍കോട് സ്വദേശിയായ വിമുക്ത …

കള്ളന്‍ കപ്പലില്‍ തന്നെ! സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് 62 ലക്ഷം തട്ടിയെടുത്തു, ജീവനക്കാരായിരുന്ന സനമോളും രഞ്ജുവും ഒടുവില്‍ പിടിയില്‍

കൊച്ചി: തോപ്പുംപടിയിലെ പിക് ആന്‍ഡ് സേവ് സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും 62 ലക്ഷത്തോളം രൂപ കവര്‍ന്ന കേസില്‍ മുന്‍ ജീവനക്കാരെ തോപ്പുംപടി പൊലീസ് പിടികൂടി. മട്ടാഞ്ചേരി നസ്രത്ത് ഹോളി ക്രോസ് നഗറില്‍ എം.എ. സനമോള്‍ (31), പള്ളുരുത്തി സജനാലയത്തില്‍ രഞ്ജു സാജ് എബ്രഹാം (23) എന്നിവരാണ് പിടിയിലായത്. സൂപ്പര്‍ മാര്‍ക്കറ്റിലെ ബില്ലിങ്ങില്‍ ജോലി ചെയ്തു വരികയായിരുന്ന സന. 2022 മേയ് മുതല്‍ 2025 ഒക്ടോബര്‍ വരെയുള്ള കാലയളവിലാണ് ഇരുവരും പണം തട്ടിയെടുത്തത്. സന തുടര്‍ച്ചയായി കൗണ്ടറില്‍ നിന്ന് …

ജയില്‍വാഹനത്തിന്റെ ഡോര്‍ തുറന്നു ഓടി രക്ഷപ്പെടാന്‍ ശ്രമം; റിമാന്റ് പ്രതിയെ ഓടിച്ചിട്ട് പിടികൂടി

കാസര്‍കോട്: അസുഖത്തെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച് ജയിലിലേയ്ക്ക് മടക്കി കൊണ്ടു പോകുന്നതിനിടയില്‍ റിമാന്റ് പ്രതി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചതായി പരാതി. ഹൊസ്ദുര്‍ഗ്ഗ് ജില്ലാ ജയിൽ ഇന്‍ ചാര്‍ജ്ജ് സൂപ്രണ്ട് എ ആര്‍ സന്തോഷിന്റെ പരാതിയില്‍ റിമാന്റ് പ്രതിയായ ഉബൈദുള്ള ഇജാസിനെതിരെ ഹൊസ്ദുര്‍ഗ്ഗ് പൊലീസ് കേസെടുത്തു.കഴിഞ്ഞ ദിവസം രാത്രി എട്ടുമണിയോടെയാണ് സംഭവം.അസുഖത്തെ തുടര്‍ന്ന് പ്രതിയെ ജില്ലാ ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കി ജയില്‍ വാഹനത്തില്‍ മടക്കിക്കൊണ്ടുപോകുന്നതിനിടയിലായിരുന്നു പ്രതി രക്ഷപ്പെടാന്‍ ശ്രമിച്ചത്. വാഹനത്തിന്റെ ഡോര്‍ തുറന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ …

സ്‌കൂള്‍ കുട്ടികളെ കൊണ്ടു പോവുകയായിരുന്ന ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞു; 8 പേര്‍ക്ക് പരിക്ക്, അപകടം കാസർകോട് നഗരത്തിൽ

കാസര്‍കോട്: സ്‌കൂള്‍ കുട്ടികളെ കൊണ്ടുപോവുകയായിരുന്ന ഓട്ടോ റിക്ഷ നിയന്ത്രണം വിട്ടു മറിഞ്ഞു. ഏഴു വിദ്യാര്‍ത്ഥികള്‍ക്കും ഡ്രൈവര്‍ക്കും പരിക്കേറ്റു.ഇവരെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നു (ബുധന്‍) രാവിലെ ഒന്‍പതേ മുക്കാല്‍ മണിയോടെ കാസര്‍കോട് നഗരത്തിലെ എം ജി റോഡില്‍ ഫോര്‍ട്ട് റോഡ് ജംഗ്ഷനിലാണ് അപകടം ഉണ്ടായത്.മഡോണ സ്‌കൂളിലെ വിദ്യാര്‍ത്ഥികളായ ആരാധ്യ(12), അഥര്‍വ്വ(6), അര്‍വിന്‍(7), ടൗണ്‍ മുനിസിപ്പല്‍ ഗവ. യു പി സ്‌കൂളിലെ മറിയം(10), ദീപ്‌ന (12), അനശ്വര(10), ഇയാന്‍ സുനില്‍ (6) എന്നിവർക്കും ഓട്ടോ ഡ്രൈവര്‍ ഉമേശിനുമാണ് പരിക്കേറ്റത്. …

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ചെറുവത്തൂര്‍ കാടങ്കോട്ടെ കെ.ബാലകൃഷ്ണന്‍ അന്തരിച്ചു

ചെറുവത്തൂര്‍: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് നേതാവുമായിരുന്ന കാടങ്കോട്ടെ കെ.ബാലകൃഷ്ണന്‍ എന്ന കൊച്ചു(74) അന്തരിച്ചു.ചെറുവത്തൂര്‍ മണ്ഡലം മുന്‍ പ്രസിഡണ്ട്, മത്സ്യത്തൊഴിലാളി ക്ഷേമ സഹകരണ സംഘം പ്രസിഡണ്ട്, മടക്കര ഫിഷിംങ് ഹാര്‍ബര്‍ വികസന സമിതി സെക്രട്ടറി, കാടങ്കോട് നെല്ലിക്കാല്‍ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. വ്യാഴാഴ്ച രാവിലെ 9.30 ന് കാടങ്കോട് ജയ്ഹിന്ദ് വായനശാലയില്‍ പൊതുദര്‍ശനത്തിന് വക്കും. സംസ്‌കാരം 11 മണിക്ക് സമുദായ ശ്മശാനത്തില്‍.ഭാര്യ: തങ്കമണി വെങ്ങാട്ട്. മക്കള്‍: ഷിജിത്ത് വെങ്ങാട്ട് …

മുസ്ലീംലീഗ്- എസ് ടി യു നേതാവ് ഇ. അബ്ദുല്‍ റഹ്‌മാന്‍ കുഞ്ഞ് മാസ്റ്റര്‍ അന്തരിച്ചു; വിടവാങ്ങിയത് കാസര്‍കോട്ട് നിറഞ്ഞു നിന്ന ബഹുമുഖ പ്രതിഭ

കാസര്‍കോട്: മുസ്ലീംലീഗ് നേതാവും ദീര്‍ഘകാലം എസ് ടി യു ജില്ലാ പ്രസിഡണ്ടുമായിരുന്ന കാസര്‍കോട്, ബെദിരയിലെ ഇ. അബ്ദുല്‍ റഹ്‌മാന്‍ കുഞ്ഞ് മാസ്റ്റര്‍ (80)അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തിനെ തുടര്‍ന്ന് വിശ്രമത്തിലായിരുന്നു.കൊല്ലം സ്വദേശിയായ അബ്ദുല്‍ റഹ്‌മാന്‍ കുഞ്ഞ് അധ്യാപകനായിട്ടാണ് കാസര്‍കോട്ടെത്തിയത്. അധ്യാപനത്തിനൊപ്പം സാമൂഹ്യ- രാഷ്ട്രീയ രംഗങ്ങളില്‍ സജീവ സാന്നിധ്യമായി. മുസ്ലീംലീഗ് കാസര്‍കോട് മണ്ഡലം ജനറല്‍ സെക്രട്ടറി, കാസര്‍കോട് മുനിസിപ്പല്‍ സ്റ്റാന്റിംഗ് ചെയര്‍മാന്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1946ല്‍ കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി താലൂക്കിലെ ക്ലാപ്പനയില്‍ ഇബ്രാഹിം കുട്ടിയുടെയും ആയിഷയുടെയും …

ബേഡകം, തോരോത്ത് 19കാരി വിഷം അകത്തു ചെന്നു മരിച്ചു

കാസര്‍കോട്: ബേഡകം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ തോരോത്ത് 19 കാരി വിഷം അകത്ത് ചെന്നു മരിച്ചു., തോരോത്തെ ടി. അശോകന്റെ മകള്‍ ടി. അനശ്വര(19)യാണ് മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ മരണപ്പെട്ടത്. പ്ലസ്ടു പഠനത്തിന് ശേഷം ഉപരിപഠനത്തിനുള്ള തയ്യാറെടുപ്പിലായിരുന്നു അനശ്വര.ഇന്നലെ (ചൊവ്വ) പുലര്‍ച്ചെ രണ്ടു മണിയോടെ വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അനശ്വര കുണ്ടംകുഴിയിലെ ഒരു ക്ലിനിക്കില്‍ ചികിത്സ തേടി. പിന്നീട് ബേഡഡുക്ക താലൂക്ക് ആശുപത്രിയിലേക്കും തുടര്‍ന്ന് ചെങ്കളയിലെ സഹകരണ ആശുപത്രിയിലേക്കും മാറ്റി. ഡോക്ടര്‍ നടത്തിയ പരിശോധനയില്‍ നില ഗുരുതരമാണെന്നു കണ്ടെത്തി. …

പ്രമുഖ കരാറുകാരനും മുതിർന്ന കോൺഗ്രസ് നേതാവുമായ ചട്ടഞ്ചാലിലെ കെ മൊയ്തീൻകുട്ടി ഹാജി അന്തരിച്ചു

കാസർകോട്: പൊതുമരാമത്ത് കരാറുകാരനും മുതിർന്ന കോൺഗ്രസ് നേതാവും പൗരപ്രമുഖനുമായ ചട്ടഞ്ചാലിലെ പട്ടുവത്തിൽ കെ മൊയ്തീൻകുട്ടി ഹാജി അന്തരിച്ചു. 92 വയസായിരുന്നു. ചൊവ്വാഴ്ച രാത്രി 11 മണിയോടെ കാസർകോട്ടെ ആശുപത്രിയിൽ വച്ചാണ് അന്ത്യം സംഭവിച്ചത്. ചെമ്മനാട് ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻ്റായിരുന്നു. ചട്ടഞ്ചാൽ എൻജിനീയറിങ് ഇൻഡസ്ട്രീസ് ഉടമയാണ്. ദീർഘകാലം ചട്ടഞ്ചാൽ ജുമാ മസ്ജിദിന്റെ പ്രസിഡൻ്റായിരുന്നു. കീഴൂർ സംയുക്ത ജമാഅത്ത് ട്രഷറർ ഉൾപ്പെടെ വിവിധ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും നിരവധി പ്രധാന സ്ഥാനങ്ങൾ വഹിച്ചിരുന്നു. പഴശി ഡാം പ്രൊജക്ട്, ചന്ദ്രഗിരി പാലം അടക്കമുള്ള …

ഒടുവിൽ അലനും യാത്രയായി, കോട്ടയത്ത് ആത്മഹത്യക്ക് ശ്രമിച്ച കുടുംബത്തിലെ നാലുപേരും ഇനി ഓർമകളിൽ

കോട്ടയം: കൂരോപ്പടയിൽ കടുത്ത സാമ്പത്തിക ബാധ്യതയെത്തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ച കുടുംബത്തിലെ നാലാമത്തെയാളും മരിച്ചു. മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞ അലൻ തോമസ് (12) ആണ് ചൊവ്വാഴ്ച രാത്രിയോടെ മരണത്തിന് കീഴടങ്ങിയത്. ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ ചികിത്സയിൽ തുടരുകയായിരുന്നു അലൻ. ഇതോടെ ഈ ദാരുണ സംഭവത്തിൽ ഒരേ കുടുംബത്തിലെ നാല് അംഗങ്ങളുടെയും ജീവൻ പൊലിഞ്ഞു. അലന്റെ മാതാപിതാക്കളായ ചിറപ്പുറത്ത് വീട്ടിൽ തോമസ്, ജോത്സന തോമസ്, സഹോദരി മരിയ തെരേസ എന്നിവർ കഴിഞ്ഞ ദിവസങ്ങളിൽ മരിച്ചിരുന്നു. കീടനാശിനി ഉള്ളിൽച്ചെന്ന നിലയിലാണ് ഇവരെ …

ദക്ഷിണ കന്നഡ, മംഗളൂരു ഖാസിയായി പാണക്കാട് നാസർ ഹയ്യ് ശിഹാബ് തങ്ങൾ ഇന്ന് സ്ഥാനമേൽക്കും

മംഗളൂരു: ദക്ഷിണ കന്നഡ – മംഗളൂരു സംയുക്ത ഖാസിയായി പാണക്കാട് നാസർ ഹയ്യ് ശിഹാബുദ്ദീൻ തങ്ങൾ ഇന്ന് ചുമതല ഏൽക്കും. ഉച്ചയ്ക്ക് ഒന്നരയോടെ മംഗളൂരുവിലെ സീനത്ത് ബക്ഷ് യത്തീംഖാന ഹാളിൽ സ്ഥാനമേൽക്കൽ ചടങ്ങ് ആരംഭിക്കും. ത്വാഖ അഹമ്മദ് മുസിലിയാർ അൽ അസ്ഹരിയുടെ നിര്യാണത്തെ തുടർന്നാണ് പുതിയ ഖാസിയെ തെരഞ്ഞെടുത്തത്. നിലവിൽ 370ലധികം മഹല്ലുകളുടെ ഖാസിയാണ് നാസർ ഹയ്യ് ശിഹാബുദ്ദീൻ തങ്ങൾ. സുന്നി മഹല്ല് ഫെഡറേഷൻ മലപ്പുറം ജില്ലാ പ്രസിഡണ്ട് ആണ്.

രോഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടര്‍ കുഴഞ്ഞുവീണ് മരിച്ചു

ആലപ്പുഴ: രോഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടര്‍ കുഴഞ്ഞുവീണ് മരിച്ചു. തൃശൂര്‍ സ്വദേശിയായ ഡോ. ദേവാനന്ദ് ആണ് മരിച്ചത്. 74 വയസായിരുന്നു. മണ്ണഞ്ചേരി കാരുണ്യ ആശുപത്രിയിലാണ് സംഭവം. തൃശ്ശൂർ സ്വദേശിയാണ് ദേവാനന്ദ്.

ഇന്നത്തെ പ്രധാന വാർത്തകൾ

​യു.എസ് – ഇറാൻ സംഘർഷം രൂക്‌ഷമാവുന്നു.തെക്കൻ ഇറാനിലെ തുറമുഖ നഗരങ്ങളിലും സൈനിക കേന്ദ്രങ്ങളിലും യു.എസ് സേനയുടെ ബോംബാക്രമണം 10-ാം ദിവസവും തുടർന്നു. ഇതിന് മറുപടിയായി ബഹ്‌റൈനിലെയും കുവൈറ്റിലെയും യു.എസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ മിസൈൽ ആക്രമണം നടത്തി. ​ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം തടയാൻ ഇറാൻ ശ്രമങ്ങൾ നടത്തുന്നു. കടലിടുക്കിൽ വെച്ച് കപ്പലുകൾക്ക് നേരെ ഉണ്ടായ ആക്രമണത്തിൽ ഒരു മലയാളി ജീവനക്കാരനടക്കം കൊല്ലപ്പെട്ടു. ​ യുകെയിൽ പ്രധാനമന്ത്രി ആൻഡി ബെർണാം തന്റെ പുതിയ മന്ത്രിസഭയിൽ …