യുക്രെയ്നിൽ കപ്പലിനു നേരെ റഷ്യൻ ആക്രമണം: കാസർകോട് വെള്ളരിക്കുണ്ട് സ്വദേശിയടക്കം 10 പേർ കൊല്ലപ്പെട്ടു
കീവ് : യുക്രെയ്ൻ ഒഡേസയുടെ തീരത്ത് ചരക്കു കപ്പലിനു നേരെ റഷ്യ നടത്തിയ ആക്രമണത്തിൽ മലയാളിയടക്കം 10 പേർ കൊല്ലപ്പെട്ടു. കാസർകോട് വെള്ളരിക്കുണ്ട് എകെജി നഗർ സ്വദേശി വാലിപ്ലാക്കൽ അഖിൽ ജോയൽ (26) ആണ് മരിച്ചത്. ഗിനിയ-ബിസാവു പതാകയുള്ള കപ്പലിന് നേരെയാണ് റഷ്യൻ ക്രൂസ് മിസൈൽ ആക്രമണം ഉണ്ടായതെന്നു യുക്രെയ്ൻ വ്യോമസേന അറിയിച്ചു. ഇന്ത്യൻ–സിറിയൻ നാവികരാണ് കപ്പലിലുണ്ടായിരുന്നത്. ‘ഗോൾഡൻ ലിയോ’ എന്ന കപ്പലിനു നേരെയാണ് ആക്രമണം. 8 പേരെ രക്ഷപ്പെടുത്തിയതായി യുക്രെയ്ൻ നാവിക സേന അറിയിച്ചു. എകെജി …