മംഗ്‌ളൂരു: സുരത്ക്കല്ല്, ചോക്കബെട്ടുവില്‍ യുവാവിനെ കൊലപ്പെടുത്തി മൃതദേഹം കിണറ്റില്‍ തള്ളി. കൊപ്പല്‍, കൃഷ്ടഗി താലൂക്കിലെ മല്ലികാര്‍ജ്ജുന്‍ (20)ആണ് കൊല്ലപ്പെട്ടത്. ഇന്നലെ (ഞായര്‍) രാത്രി കൃഷ്ണപുര മഠത്തിനു സമീപത്തെ കിണറ്റിലാണ് മൃതദേഹം കാണപ്പെട്ടത്. വാടകവീട്ടില്‍ താമസിച്ച് കൂലിപ്പണിയെടുത്ത് വരികയായിരുന്നു മല്ലികാര്‍ജ്ജുന. സംഭവത്തില്‍ സഹോദരനെയും അയല്‍ക്കാരനെയും പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു വരുന്നു.








