ബംഗ്‌ളൂരു: കുട്ടികള്‍ ഉണ്ടാകാത്തതിന്റെ പേരില്‍ ഭര്‍തൃവീട്ടുകാരുടെ നിരന്തരമായ മാനസിക പീഡനത്തിന് ഇരയായ യുവതി ജീവനൊടുക്കി. തുംകൂര്‍ സ്വദേശിയും ബംഗ്‌ളൂരു നോര്‍ത്തില്‍ താമസക്കാരിയുമായ കാവ്യ (25)യാണ് കെട്ടിത്തൂങ്ങി മരിച്ചത്.
കഴിഞ്ഞ ദിവസമാണ് സംഭവം. മൂന്നു വര്‍ഷം മുമ്പാണ് കാവ്യയും ബംഗ്‌ളൂരു നോര്‍ത്ത് സ്വദേശിയായ നവീനും തമ്മില്‍ വിവാഹിതരായത്. വിവാഹം കഴിഞ്ഞ് മൂന്നു വര്‍ഷം കഴിഞ്ഞിട്ടും കുഞ്ഞുണ്ടായില്ല. ഇതിന്റെ പേരില്‍ ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും നിരന്തരം മാനസികമായി പീഡിപ്പിക്കുകയായിരുന്നുവത്രെ. ഇതിനു പുറമെ കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ടും പീഡനം ഉണ്ടായതായും പരാതിയുണ്ട്. ഇതേ തുടര്‍ന്നാണ് കാവ്യ ഭര്‍ത്താവിനൊപ്പം താമസിക്കുന്ന വീട്ടില്‍ കെട്ടിത്തൂങ്ങി ജീവനൊടുക്കിയത്.








