കാസര്‍കോട്: മുന്‍ പ്രവാസിയും ജീവകാരുണ്യ പ്രവര്‍ത്തകനുമായ മൊഗ്രാല്‍പുത്തൂര്‍, കോട്ടക്കുന്ന് ദേശാംകുളത്തെ അബ്ദുല്‍ഗഫൂര്‍ (54) മുംബൈയിലെ താമസസ്ഥലത്ത് കുഴഞ്ഞു വീണു മരിച്ചു. ഇന്ന് (തിങ്കള്‍) പുലര്‍ച്ചയോടെ കുഴഞ്ഞുവീണ ഇദ്ദേഹത്തെ മുംബൈ-കേരള മുസ്ലിം ജമാഅത്ത് ഭാരവാഹികളുടെ നേതൃത്വത്തില്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം രാത്രിയോടെ മംഗ്‌ളൂരുവിലേക്ക് വിമാനമാര്‍ഗ്ഗം എത്തിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
വര്‍ഷങ്ങളോളം പ്രവാസിയായിരുന്ന അബ്ദുല്‍ ഗഫൂര്‍ രണ്ടു വര്‍ഷമായി മുംബൈ കേന്ദ്രീകരിച്ചു തൊഴിലെടുക്കുകയും ജീവകാരുണ്യ പ്രവര്‍ത്തനം നടത്തിവരികയുമായിരുന്നു.
ഭാര്യ: താഹിറ. മക്കള്‍: അസ്‌കര്‍, അസ്ഫിയ. സഹോദരങ്ങള്‍: മുഹമ്മദ്, സിദ്ദിഖ്, അഷ്‌റഫ്, ജലീല്‍







