കോൺഗ്രസ് ഭീകരവാദ സംഘടനകളുമായി കൈകോർത്തുവെന്ന വാർത്ത ഞെട്ടിക്കുന്നത്: എ.പി. അബ്ദുള്ളക്കുട്ടി

ചീമേനി: മുംബൈ ഭീകരാക്രമണം ഉൾപ്പെടെ നിരവധി ഭീകരാക്രമണങ്ങൾ നടത്താൻ പാകിസ്ഥാൻ ചാരസംഘടനയും ഇന്ത്യൻ നാഷണൽ കോൺഗ്രസും കൈകോർത്തുവെന്ന വാർത്ത ഞെട്ടിപ്പിക്കുന്നതാണെന്ന് ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി പറഞ്ഞു. ഈ ആക്രമണങ്ങളുടെ ഉത്തരവാദിത്വം ആർഎസ്എസിന്റെ തലയിൽ കെട്ടിവെക്കാൻ കോൺഗ്രസ് നടത്തിയ നീക്കങ്ങളെക്കുറിച്ച് കേരളം ഗൗരവമായി ചർച്ച ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചീമേനി മുണ്ടയിൽ നടന്ന ബിജെപി നീലേശ്വരം മണ്ഡലം പണ്ഡിറ്റ് ദീനദയാൽ ഉപാധ്യായ പ്രശിക്ഷണ മഹാ അഭിയാൻ സമാപന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വന്ദേഭാരത് ട്രെയിനുകളിൽ നിന്ന് ഹൈഡ്രജൻ ട്രെയിനുകളിലേക്കും ബുള്ളറ്റ് ട്രെയിനുകളിലേക്കും ഇന്ത്യൻ റെയിൽവേ വികസിക്കുകയാണ്. ചെനാബ് പാലം, മുംബൈയിലെ വർളി സീ ലിങ്ക് എന്നിവയുൾപ്പെടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ രാജ്യത്ത് നടപ്പാക്കിയ വൻകിട വികസന പ്രവർത്തനങ്ങൾ വിദ്യാർത്ഥികൾ സന്ദർശിക്കേണ്ടതാണെന്നു അദ്ദേഹം പറഞ്ഞു.

വിഡി സതീശൻ പൂക്കി മുഖ്യമന്ത്രിയല്ല പോക്കിരി മുഖ്യമന്ത്രിയാണെന്ന് കേവലം രണ്ട് മാസം കൊണ്ട് തെളിഞ്ഞു. പിണറായി വിജയനെയും സിപിഎമ്മിനെയും വെറുത്ത സമ്മതിദായകർ അവർക്ക് ബദൽ എന്ന തരത്തിലാണ് യുഡിഎഫിനെ വിജയിപ്പിച്ചത്. ത്രിപുരയിലും പശ്ചിമബംഗാളിലും ചുവപ്പ് മാഞ്ഞതുപോലെ തൃക്കരിപ്പൂർ, നീലേശ്വരം ഉൾപ്പെടെയുള്ള പ്രദേശങ്ങളിലും മാറ്റമുണ്ടാകുമെന്നും ബിജെപി ശക്തിപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നീലേശ്വരം മണ്ഡലം പ്രസിഡന്റ് സാഗർ ചാത്തമത്ത് അധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് എം.എൽ. അശ്വിനി, കർഷക മോർച്ച സംസ്ഥാന സെക്രട്ടറി കുഞ്ഞിക്കണ്ണൻ വി., നീലേശ്വരം മണ്ഡലം ജനറൽ സെക്രട്ടറിമാരായ എ.കെ. ചന്ദ്രൻ, രാജീവൻ ചീമേനി എന്നിവർ സംസാരിച്ചു.

ഏരിയ ജനറൽ സെക്രട്ടറി ഉൾപ്പെടെ എഴുപതോളം ഭാരവാഹികൾ ദ്വിദിന ശിബിരത്തിൽ പങ്കെടുത്തു

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page