കുമ്പള, ഭാസ്‌കര നഗറില്‍ കാര്‍ നിയന്ത്രണം തെറ്റി തോട്ടിലേക്ക് മറിഞ്ഞു; 3 പേര്‍ക്ക് പരിക്ക്, ഇതേ സ്ഥലത്ത് ഒരു വര്‍ഷത്തിനിടയില്‍ ഉണ്ടായത് 25ലധികം വാഹനാപകടങ്ങള്‍

കാസര്‍കോട്: കുമ്പള-മുള്ളേരിയ കെഎസ്ടിപി റോഡിലെ ഭാസ്‌കര നഗറില്‍ വീണ്ടും അപകടം. നിയന്ത്രണം തെറ്റിയ കാര്‍ തോട്ടിലേക്ക് മറിഞ്ഞു. ഇന്ന് (തിങ്കള്‍) ഉച്ചയോടെയാണ് അപകടം. സാരമായി പരിക്കേറ്റ നിലയില്‍ കളത്തൂര്‍, ഉളുവാറിലെ മുഹമ്മദ്, ഭാര്യ മറിയുമ്മ, മകന്‍ ജലീല്‍ എന്നിവരെ കുമ്പള ജില്ലാ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കുമ്പളയില്‍ നിന്നു നായ്ക്കാപ്പ് ഭാഗത്തേക്കു പോവുകയായിരുന്നു കാര്‍. ഒരു വര്‍ഷത്തിനുള്ളില്‍ 25ല്‍ അധികം അപകടങ്ങള്‍ ഉണ്ടായ സ്ഥലത്താണ് ഇന്നും അപകടമുണ്ടായത്. റോഡ് നിര്‍മ്മാണത്തിലെ അപാകതയാണ് തുടര്‍ച്ചയായ അപകടങ്ങള്‍ക്ക് ഇടയാക്കുന്നതെന്നു നാട്ടുകാര്‍ ആരോപിച്ചു. ഇത് സംബന്ധിച്ച് ബന്ധപ്പെട്ടവര്‍ക്ക് പല തവണ പരാതികള്‍ നല്‍കിയിരുന്നുവെങ്കിലും പരിഹാരമായിട്ടില്ലെന്നു കൂട്ടിച്ചേര്‍ത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page