ബേളയിൽ വീട്ടുപറമ്പിൽ നിർത്തിയിട്ട ബൈക്ക് കവർച്ച ചെയ്ത സംഭവം; രണ്ട് പ്രതികൾ അറസ്റ്റിൽ

കാസർകോട്: ബേള ചിമ്മിനിയടുക്കയിൽ വീട്ടുപറമ്പിൽ നിർത്തിയിട്ട ബൈക്ക് കവർ ചെയ്ത സംഭവത്തിൽ രണ്ട് പ്രതികളെ ബദിയടുക്ക പൊലീസ് അറസ്റ്റ് ചെയ്തു. മധൂർ പട്ല കൊല്യ ഹൗസിലെ ഗണേഷ് എന്ന അപ്പു, പെരിയടുക്ക മൻസൂർ ഹൗസിലെ മൻസൂർ എന്നിവരെയാണ് ഇൻസ്പെക്ടർ ആർ പി അനൂപ് കൃഷ്ണയുടെ നേതൃത്വത്തിലുള്ള പൊലീസ് പിടികൂടിയത്. തിങ്കളാഴ്ച ഉച്ചയോടെ ചൗക്കിയി ൽ വച്ചാണ് പ്രതികൾ പിടിയിലായത്. ഈ മാസം എട്ടിനു രാത്രിയിലാണ് ചിമ്മിനടുക്കയിലെ സി എച്ച് പ്രണയ് യുടെ പിതാവിന്റെ ഉടമസ്ഥതയിലുള്ള ബൈക്ക് കവർച്ച ചെയ്യപ്പെട്ടത്. വീട്ടുപറമ്പിൽ നിർത്തിയിട്ട ബൈക്കാണ് കളവ് പോയത്. ബദിയടുക്ക പൊലീസ് നടത്തിയ ഊർജ്ജിതമായ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടാൻ കഴിഞ്ഞത്. നിരവധി സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചിരുന്നു. ബദിയടുക്ക ഇൻസ്പെക്ടറായി അനൂപ് കൃഷ്ണ ചാർജെടുത്തതോടെ പശു മോഷണം, കവർച്ച, മയക്കുമരുന്ന് തുടങ്ങി നിരവധി കേസുകളിലെ പ്രതികളെ പിടികൂടാനായി. എ എസ് ഐ പ്രസാദ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ ഗോകുൽ, സിപിഒ ശ്രീനേഷ് എന്നിവരുടെ നേതൃത്വത്തിലാണ് ബൈക്ക് മോഷണത്തിലെ പ്രതികളെ പിടികൂടിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page