പെരിയാട്ടടുക്കം, ബട്ടത്തൂരില്‍ രണ്ടു കാറപകടം; കുണിയയിലെ യുവതിയും ബട്ടത്തൂരിലെ 22 കാരനും മരിച്ചു

കാസര്‍കോട്: ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പെരിയാട്ടടുക്കം, ബട്ടത്തൂരില്‍ ഉണ്ടായ വ്യത്യസ്തമായ രണ്ടു വാഹനാപകടങ്ങളില്‍ രണ്ടു പേര്‍ മരിച്ചു. കുണിയ, പാറ, അബ്ദുല്‍ റഹ്‌മാന്‍ ഹാജിയുടെ മകന്‍ അഷ്റഫിന്റെ ഭാര്യ ഫൗസിയ(44), ബട്ടത്തൂര്‍, പൂവന്‍ചാല്‍ ഹൗസിലെ കെ. കമലാക്ഷയുടെ മകന്‍ കെ വൈശാഖ് (22) എന്നിവരാണ് മരിച്ചത്.

ഇന്നലെ (ഞായര്‍) ഉച്ചകഴിഞ്ഞ് ഉണ്ടായ കാറപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഫൗസിയ ഇന്ന് ഉച്ച കഴിഞ്ഞ് ചെങ്കള, ഇന്ദിരാ നഗറിലെ സ്വകാര്യ ആശുപത്രിയിലാണ് മരിച്ചത്. കുണിയ, വടക്കുപുറം, അറഫ മസ്ജിദിനു സമീപത്തെ സഫറി, ഇവരുടെ രണ്ടു മക്കള്‍, സഫറിയയുടെ ഭര്‍ത്താവിന്റെ മാതാവ് എന്നിവര്‍ക്കും അപകടത്തില്‍ പരിക്കേറ്റു.
ഉദുമ, പാക്യാരയിലെ അലി- ഖദീജ ദമ്പതികളുടെ മകളാണ് ഫൗസിയ. മക്കള്‍: ഫയദിയ, ഷിഫാന, ഷാജിര്‍, ഷിനാസ്. മരുമകന്‍: അസീസ്. സഹോദങ്ങള്‍: ഫായില്‍, ഫയാസ്.

ഇന്ന് തിങ്കള്‍ ഉച്ചയ്ക്കുണ്ടായ മറ്റൊരു അപകടത്തിലാണ് വൈശാഖ് മരിച്ചത്.
കാസര്‍കോട്ട് നിന്നു കാഞ്ഞങ്ങാട്ടേക്ക് പോവുകയായിരുന്ന കാര്‍ വൈശാഖിനെ ഇടിച്ചു തെറുപ്പിക്കുകയായിരുന്നു. നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ച കാര്‍ തകര്‍ന്നു. കാറിലുണ്ടായിരുന്നവര്‍ക്കും പരിക്കേറ്റു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page