തിരുവനന്തപുരത്ത് ഹണിട്രാപ്പ് തട്ടിപ്പ്; യുവവ്യവസായിയിൽ നിന്ന് തട്ടിയത് 5 കോടിയോളം രൂപ, ഫ്ലാറ്റും 45 പവൻ സ്വർണവും കൈക്കലാക്കി, യുവതിക്കും സുഹൃത്തുക്കൾക്കുമെതിരെ കേസ്
തിരുവനന്തപുരം: തലസ്ഥാനത്ത് ഹണി ട്രാപ്പ് തട്ടിപ്പ്. ബ്ലാക്ക് മെയിൽ ചെയ്തും ഭീഷണിപ്പെടുത്തിയും വ്യവസായിയുടെ അഞ്ചു കോടിയോളം രൂപ തട്ടിയെടുത്തതായി പരാതി. സംഭവത്തിൽ നെയ്യാറ്റിൻകര സ്വദേശിനിക്കും മൂന്ന് സുഹൃത്തുക്കൾക്കുമെതിരെ വഞ്ചിയൂർ പൊലീസ് കേസെടുത്തു. തെലങ്കാന സ്വദേശിയായ വിജയകുമാർ നൽകിയ പരാതിയിലാണ് നടപടി.നെയ്യാറ്റിൻകര അരുവിപ്പുറം സ്വദേശിനി റോഷ്നി സുരേഷ് ആണ് കേസിലെ ഒന്നാം പ്രതി. ഇവരുടെ സുഹൃത്തുക്കളായ ജിബിൻ, ഉണ്ണിമോൾ ജിബിൻ, അഭിഷേക് എന്നിവരാണ് മറ്റ് പ്രതികൾ. അറസ്റ്റ് ചെയ്ത ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടു. യുവ വ്യവസായിയുമായി ശാരീരിക …