കാസര്‍കോട്: ബസിന്റെ തകരാര്‍ പരിശോധിക്കാന്‍ ഇറങ്ങിയ കണ്ടക്ടറുടെ കാലിനുകളില്‍ കൂടി ബസ് കയറി ഇറങ്ങി. പരിക്കേറ്റ കണ്ടക്ടറെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാഞ്ഞങ്ങാട് കാട്ടി പൊയില്‍ സ്വദേശി രാജേഷി(30)നാണ് പരിക്കേറ്റത്. കൊന്നക്കാട് റൂട്ടിലെ ഓടുന്ന തവക്കല്‍ ബസിലെ കണ്ടക്ടറാണ് യുവാവ്. ഞായറാഴ്ച രാവിലെ 10 മണിയോടെ അമ്പലത്തറ പൊലിസ് സ്റ്റേഷന്‍ ക്വാര്‍ട്ടേഴ്‌സിന് മുന്നിലാണ് അപകടം നടന്നത്. അടിഭാഗത്ത് എന്തോ ശബ്ദം കേട്ട് ബസ് നിര്‍ത്തിയപ്പോള്‍, കണ്ടക്ടര്‍ അത് പരിശോധിക്കാന്‍ ഇറങ്ങുകയായിരുന്നു. കണ്ടക്ടര്‍ ഇറങ്ങിയത് അറിയാതെ ഡ്രൈവര്‍ ബസ് മുന്നോട്ട് എടുക്കുമ്പോഴായിരുന്നു അപകടം. പരിക്കേറ്റ രാജേഷിനെ മാവുങ്കാലിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് ജില്ലാ ആശുപത്രിയിലേക്കും മാറ്റി.







