തിരുവനന്തപുരം: ലോകകപ്പ് ഫുട്ബോള്‍ ഫൈനല്‍ മല്‍സരം കാണാന്‍ വിദ്യാര്‍ഥികള്‍ക്ക് അവസരമൊരുക്കി സര്‍ക്കാര്‍. തിങ്കളാഴ്ച സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മുഖ്യമന്ത്രി അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടെ എല്ലാ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. അതേസമയം മുന്‍ നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ല. ഉറക്കമൊഴിഞ്ഞ് കളി കണ്ട് ക്ഷീണിതരായി കുട്ടികള്‍ സ്‌കൂളിലെത്തേണ്ട സാഹചര്യം ഒഴിവാക്കാനാണ് അവധി പ്രഖ്യാപനം. ഫൈനല്‍ മത്സരം നടക്കുന്നതിനാല്‍ നാളെ അവധി വേണമെന്ന ആവശ്യവുമായി കുട്ടികള്‍ അടക്കം രംഗത്തെത്തിയിരുന്നു. അവധി നല്‍കണമെന്ന ആവശ്യവുമായി യൂത്ത് കോണ്‍ഗ്രസും രംഗത്തെത്തിയിരുന്നു. നേരത്തെ, എറണാകുളം, കോഴിക്കോട് ജില്ലയിലെ വിവിധ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെയോടെയാണു കളി അവസാനിക്കുക. അര്‍ജന്റീനയും സ്‌പെയിനുമാണ് ഫൈനലില്‍ ഏറ്റുമുട്ടുന്നത്.








