ക്ഷേത്രത്തില്‍ നഗ്‌നയായി എത്തി; വിഗ്രഹവും എടുത്ത് കുളത്തില്‍ ചാടി, എന്‍ജിനീയറായ യുവതിയുടെ മരണത്തില്‍ ദുരൂഹത

ഹൈദരാബാദ്: ഹൈദരാബാദില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയറായ 25 കാരിയുടെ മരണത്തില്‍ ദുരൂഹത. വസ്ത്രങ്ങള്‍ അഴിച്ചുമാറ്റി ക്ഷേത്രത്തിലെത്തിയ യുവതി, വിഗ്രഹവും എടുത്ത് കുളത്തിലേക്ക് ചാടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. തേജസ്വിനി എന്ന യുവതിയാണ് മരിച്ചത്. മുങ്ങിമരിക്കുന്നതിന് തൊട്ടുമുമ്പ് യുവതി കയ്യിലേന്തിയെന്ന് പറയപ്പെടുന്ന ക്ഷേത്രത്തിലെ ദേവീവിഗ്രഹം കണ്ടെത്താനായി പൊലീസ് കുളത്തില്‍ വ്യാപക തിരച്ചില്‍ ആരംഭിച്ചു.
മുന്‍പ് ബെംഗളൂരുവിലെ ഐടി കമ്പനിയില്‍ ജോലി ചെയ്തിരുന്ന തേജസ്വിനി കുറച്ചു നാളായി മാതാവിനൊപ്പം ഹൈദരാബാദിലായിരുന്നു താമസം. ശനിയാഴ്ച പുലര്‍ച്ചെയാണ് യുവതിയെ കുളത്തില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. തലേന്ന് രാത്രി മാതാവിന്റെ മുറി പുറത്തുനിന്നും പൂട്ടിയ ശേഷം വിവസ്ത്രയായി അടുത്തുള്ള ക്ഷേത്രത്തിലെത്തുകയും പിന്നീട് അവിടെയുള്ള കുളത്തില്‍ ചാടി ആത്മഹത്യചെയ്യുകയുമായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. തേജസ്വിനിയുടെ മാതാവ് അരുണയെ പൊലീസ് വിശദമായി ചോദ്യം ചെയ്തു. യുവതി എഴുതിയതെന്ന് സംശയിക്കുന്ന ആത്മഹത്യാക്കുറിപ്പ്, സാമ്പത്തിക ഇടപാടുകള്‍ എന്നിവ പൊലീസ് പരിശോധിക്കുന്നുണ്ട്. കൂടാതെ, യുവതി താമസിച്ചിരുന്ന ഫ്ളാറ്റിലെ അസ്വാഭാവിക സാഹചര്യങ്ങളും അന്വേഷണ പരിധിയിലുണ്ട്. പ്രതിമാസം ഏകദേശം ഒരു ലക്ഷം രൂപ വാടക നല്‍കിയാണ് തേജസ്വിനി ഇവിടെ താമസിച്ചിരുന്നത്. ഫ്ളാറ്റിന്റെ മുകളിലത്തെ നിലകള്‍ ലോഡ്ജ് പോലെയാണ് പ്രവര്‍ത്തിച്ചിരുന്നത്. ഇതിന് മരണവുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്ന കാര്യവും പൊലീസ് പരിശോധിക്കുന്നു. യുവതിക്ക് മാനസിക പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
തേജസ്വിനിയുടേത് ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെങ്കിലും, ഇത്തരമൊരു തീരുമാനത്തിലേക്ക് യുവതിയെ നയിച്ച സാഹചര്യങ്ങള്‍ എന്താണെന്നതില്‍ ഇനിയും വ്യക്തത വന്നിട്ടില്ല. സിസിടിവി ദൃശ്യങ്ങള്‍, സാക്ഷിമൊഴികള്‍, ഫോറന്‍സിക് തെളിവുകള്‍ എന്നിവ കേന്ദ്രീകരിച്ചാണ് നിലവില്‍ അന്വേഷണം പുരോഗമിക്കുന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
സ്വര്‍ണം പണയം വച്ച് സര്‍വ്വീസ് സ്റ്റേഷന്‍ ആരംഭിച്ചു, തുറന്നത് രണ്ടരമാസം, അപ്പോഴേക്കും പൂട്ടിക്കാന്‍ ആളെത്തി; പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയില്ലെങ്കില്‍ കൂട്ടആത്മഹത്യചെയ്യുമെന്ന് കുടുംബം
Scroll to top

You cannot copy content of this page