മക്കള്‍ക്ക് വിഷം നല്‍കി ജീവനൊടുക്കാന്‍ ശ്രമം; മകള്‍ക്കു പിന്നാലെ മാതാവും മരിച്ചു; പിതാവും മകനും ആശുപത്രിയില്‍

കോട്ടയം: അയര്‍ക്കുന്നത്തിന് സമീപം കൂട്ടആത്മഹത്യാശ്രമം. മക്കള്‍ക്ക് വിഷം നല്‍കിയ ശേഷം ദമ്പതികള്‍ ജീവനൊടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ മാതാവും മകളും മരിച്ചു. പിതാവും മകനും ആശുപത്രിയില്‍ ചികില്‍സിയില്‍ കഴിയുന്നു. മറ്റപ്പള്ളി ചിറപ്പുറത്ത് ജോബിയുടെ ഭാര്യ ജോസ്‌ന(40), ഇവരുടെ മൂത്ത മകള്‍ മരിയ തെരേസ തോമസ് (16) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച പുലര്‍ച്ചെ അഞ്ചരയോടെയാണ് മരിയ മരിച്ചത്. പെണ്‍കുട്ടിയുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായതിന് തൊട്ടുപിന്നാലെ വൈകീട്ട് നാല് മണിയോടെ മാതാവ് ജോസ്‌നയും മരിച്ചു. വീട്ടില്‍നിന്ന് കളനാശിനിയുടെ കുപ്പിയും പൊലീസിന് ലഭിച്ചിരുന്നു. കടുത്ത സാമ്പത്തിക ബാധ്യതകളാണ് ഇവരെ ഇത്തരം ഒരു സംഭവത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഇവര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് വിവരം. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം ജോസ്‌നയുടെ കോതനല്ലൂരിലുള്ള സഹോദരന്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ആരും ഫോണ്‍ എടുത്തിരുന്നില്ല. തുടര്‍ന്ന് വൈകിട്ടോടെ ബന്ധുക്കളെത്തിയപ്പോഴാണ് വീട് ഉള്ളില്‍ നിന്ന് പൂട്ടിയ നിലയില്‍ കണ്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ നാലുപേരെയും വീടിനകത്ത് ബോധരഹിതരായ നിലയില്‍ കണ്ടെത്തി. ഉടന്‍ നാട്ടുകാരുടെ സഹായത്തോടെ മൂന്ന് പേരെ കോട്ടയം മെഡിക്കല്‍ കോളേജിലും, ഇളയ മകനെ കുട്ടികളുടെ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ജോസ്‌നയുടെ മൃതദേഹം ഇന്ന് രാവിലെ പോസ്റ്റ്‌മോര്‍ട്ടം ചെയ്യും. ഇരുവരുടെയും സംസ്‌കാര ചടങ്ങുകള്‍ പിന്നീട് നടക്കും. ദാരുണ സംഭവം നാടിനെ ഒന്നാകെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page