തിരുവനന്തപുരം: ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ ആരാധകരെ പോലെ കേരളവും ഫൈനലിന്റെ ആവേശത്തിലാണ്. അര്‍ജന്റീന സൂപ്പര്‍താരം ലയണല്‍ മെസിയാണ് പലരുടെയും പ്രിയതാരം.
28 വര്‍ഷം നീണ്ട അര്‍ജന്റീനയുടെ കിരീട വരള്‍ച്ചയ്ക്ക് അറുതി വരുത്തിയ നായകന്‍ എന്ന വിശേഷണമാണ് ഇപ്പോള്‍ ലയണല്‍ മെസ്സിക്ക് ലോകമെമ്പാടുമുള്ള ആരാധകര്‍ ചാര്‍ത്തി നല്‍കുന്നത്.
മെസി ഒരു ലോകകപ്പ് കൂടി ഉയര്‍ത്തണമെന്ന പ്രാര്‍ത്ഥനയിലാണ് ലക്ഷക്കണക്കിന് ആരാധകര്‍.
മെസിക്കായി ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജകള്‍ നടത്തിയ ആരാധകരുടെ ചിത്രങ്ങളും വീഡിയോയും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. മെസ്സിക്കുവേണ്ടി പുഷ്പാഞ്ജലിയും ശത്രുസംഹാര പൂജയുമാണ് ക്ഷേത്രങ്ങളില്‍ നടത്തിയത്. മൂന്ന് ദിവസം മുന്‍പാണ് ശത്രുസംഹാര പൂജ നടത്തിയ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ ഒരു യുവാവ് പങ്കുവച്ചത്. ഇതിന് നല്ല പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ മല്‍സരത്തില്‍ അര്‍ജന്റീന വിജയിക്കാന്‍ ഉദിനൂര്‍ ക്ഷേത്രപാലക ക്ഷേത്രത്തിലെ പ്രധാന വഴിപാടായ തിരുവപ്പം നേര്‍ന്നിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെ 12.30നാണ് അര്‍ജന്റീനയും സ്‌പെയ്‌നും തമ്മിലുള്ള ആവേശപ്പോര് തുടങ്ങുന്നത്.








