കുമ്പള, അനന്തപുരത്ത് തൊഴിലാളി വിശ്രമസ്ഥലത്ത് മരിച്ച നിലയില്‍

കാസര്‍കോട്: കുമ്പള, അനന്തപുരത്തെ വാളയാര്‍ സ്റ്റീല്‍ കമ്പനിയിലെ തൊഴിലാളിയെ വിശ്രമ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കമ്പനിക്ക് അകത്ത് തന്നെ താമസക്കാരനായ ആസാം സോണിറ്റ്പൂര്‍, സോലിബരി സ്വദേശി ജാക്കിര്‍ ഹുസൈന്‍ (51)യാണ് മരിച്ചത്. ഇന്നലെ (ശനി) ജോലിയുടെ ഇടവേളയില്‍ വിശ്രമിക്കാന്‍ കിടന്നതായിരുന്നു. ഏറെ കഴിഞ്ഞിട്ടും എഴുന്നേല്‍ക്കാത്തതിനെ തുടര്‍ന്ന് നോക്കിയപ്പോഴാണ് മരിച്ചു കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ മകൻ നൽകിയ പരാതിയിൽ കുമ്പള പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. മകന്‍ ഷാഹിദുല്‍ ഇസ്ലാം ഇതേ കമ്പനിയിലെ തൊഴിലാളിയാണ്. ഭാര്യ: …

ലോകകപ്പ് ഫൈനൽ ആവേശം; തിങ്കളാഴ്ച അവധി പ്രഖ്യാപിച്ച് വിവിധ സ്കൂളുകൾ

തിരുവനന്തപുരം: ഫുട്‌ബോൾ ലോകകപ്പ് ഫൈനലിന്റെ ഭാഗമായി സംസ്ഥാനത്തെ കൂടുതൽ സ്‌കൂളുകൾ തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. ലോകകപ്പ് ഫൈനൽ മത്സരം ഇന്ത്യൻ സമയം തിങ്കളാഴ്ച പുലർച്ചെയാണ് നടക്കുന്നത്. അതുകൊണ്ടുതന്നെ കളി കണ്ടതിനുശേഷം തിങ്കളാഴ്ച രാവിലെ കുട്ടികൾക്ക് സ്‌കൂളിലെത്താനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്താണ് അവധി നൽകിയിരിക്കുന്നത്. ഫൈനലിന്റെ ആവേശത്തിൽ വിദ്യാർത്ഥികൾക്കും പങ്കുചേരാൻ അവസരമൊരുക്കി എറണാകുളം ജില്ലയിലെ വിവിധ സ്കൂളുകൾ തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. ജില്ലയിലെ എട്ടു സ്കൂളുകൾക്കാണ് അധികൃതർ അവധി പ്രഖ്യാപിച്ചത്. കോഴിക്കോട് ഉള്ള ഭവൻസിന്റെ മൂന്ന് സ്‌കൂളുകളും കൊച്ചി മരടിലുള്ള …

ഇന്നത്തെ പ്രധാന വാർത്തകൾ

യുഎസ് – ഇറാൻ സംഘർഷം രൂക്ഷമാകുന്നു.​തുടർച്ചയായ വ്യോമാക്രമണങ്ങൾ: ഹോർമുസ് കടലിടുക്കിലെ തർക്കങ്ങളെത്തുടർന്ന് ഇറാനു നേരെ അമേരിക്ക തുടർച്ചയായ ദിവസങ്ങളിൽ വ്യോമാക്രമണം നടത്തി. ആക്രമണങ്ങളിൽ ഇറാനിൽ വൻ നാശനഷ്ടമുണ്ടായതായാണ് റിപ്പോർട്ടുകൾ. ​ജോർദാനിൽ ആക്രമണം: ജോർദാനിലുണ്ടായ ഇറാൻ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ രണ്ട് യു.എസ് സൈനികർ കൊല്ലപ്പെടുകയും ഒരാളെ കാണാതാവുകയും ചെയ്തു. ഗൾഫ് മേഖലയിലാകെ അതീവ ജാഗ്രത പ്രഖ്യാപിച്ചിരിക്കുകയാണ്. ​ടാങ്കറുകൾക്ക് നേരെ ആക്രമണം: ഹോർമുസ് കടലിടുക്കിൽ യു.എ.ഇ ടാങ്കറുകൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണത്തിൽ ഒരു ഇന്ത്യൻ ജീവനക്കാരൻ കൊല്ലപ്പെട്ടു. ഇതേത്തുടർന്ന് …

കാഞ്ഞങ്ങാട് വടകര മുക്കിൽ യുപി സ്വദേശിനി ദുരൂഹ സാഹചര്യത്തിൽ ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ, ഭർത്താവ് കസ്റ്റഡിയിൽ

കാസർകോട്: കാഞ്ഞങ്ങാട് വടകര മുക്കിൽ യുപി സ്വദേശിനിയെ ദുരൂഹ സാഹചര്യത്തിൽ വാടക ക്വാർട്ടേഴ്സിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. 27 കാരി ക്ഷമ ആണ് ആണ് മരിച്ചത്. ഞായറാഴ്ച പുലർച്ചെ രണ്ടു മണിയോടെ ആണ് സംഭവം. ഉറങ്ങിക്കിടന്നിരുന്ന ഭാര്യ സംസാരിക്കുന്നില്ലെന്നും അനങ്ങുന്നില്ലെന്നും ഭർത്താവ് സുനിൽ ഒരു സുഹൃത്തിനെ വിളിച്ച് അറിയിച്ചിരുന്നു. സുഹൃത്താണ് പൊലീസിൽ വിവരമറിയിച്ചത്. യുവതിയുടെ ശരീരത്തിൽ പരിക്കോ പാടുകളോ ഉണ്ടായിരുന്നില്ല. സംശയത്തെ തുടർന്ന് ഭർത്താവ് സുനിലിനെ ഹൊസ്ദുർഗ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

‘ഡിജിറ്റൽ അറസ്റ്റ്’ ഭീഷണി: ബേഡകത്തെ വയോധികയ്ക്ക് 5.5 ലക്ഷം രൂപ നഷ്ടമായി

കാസർകോട്: ഡിജിറ്റൽ അറസ്റ്റ്’ എന്ന് വിശ്വസിപ്പിച്ച് ഭീഷണിപ്പെടുത്തി വയോധികയിൽ നിന്ന് അഞ്ചര ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. ബേഡകം പൊലീസ് സ്റ്റേഷൻ പരിധിയിലെ കരിവേടകം വില്ലേജിൽ പേയാനാട്ട് വീട്ടിൽ ലീലാമ്മ ജോസഫ് (71) ആണ് തട്ടിപ്പിന് ഇരയായത്. ഈ വർഷം മാർച്ച് 17 മുതൽ 19 വരെയുള്ള ദിവസങ്ങളിലായാണ് തട്ടിപ്പ് നടന്നത്. വീട്ടമ്മയെ അജ്ഞാതരായ പ്രതികൾ ഫോണിൽ വിളിച്ച് ‘ഡിജിറ്റൽ അറസ്റ്റ്’ ചെയ്തിരിക്കുകയാണെന്ന് തെറ്റിദ്ധരിപ്പിക്കുകയും ഭയപ്പെടുത്തുകയുമായിരുന്നു. തുടർന്ന് ഇവരെ ഭീഷണിപ്പെടുത്തി ബാങ്ക് ഇടപാടുകൾ വഴി 5,50,000 രൂപ …

ഗുജറാത്തില്‍ അനധികൃതമായി പ്രവർത്തിക്കുന്ന പടക്ക നിര്‍മ്മാണ ശാലയില്‍ പൊട്ടിത്തെറി; 9 പേർക്ക് ദാരുണാന്ത്യം

അഹമ്മദാബാദ്: ഗുജറാത്തിലെ പടക്ക നിര്‍മ്മാണ ശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ 9 പേര്‍ക്ക് ദാരുണാന്ത്യം. മരിച്ചവരിൽ മൂന്നു കുട്ടികൾ ഉണ്ട്. ഒമ്പത് പേര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച വൈകിട്ട് മൂന്നരയോടെ അഹമ്മദാബാദിലെ വസ്ത്രാലിലാണ് അപകടമുണ്ടായത്.അനധികൃത പടക്ക നിര്‍മ്മാണമെന്നാണ് സൂചന.അപകട സമയം 18 പേര്‍ ജോലി ചെയ്തിരുന്നതായി ഫയര്‍ ഓഫീസര്‍ പറഞ്ഞു. പരിക്കേറ്റവരെ ചികിത്സയ്ക്കായി മണിനഗറിലെ സിവില്‍ ആശുപത്രിയിലും എല്‍ജി ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഉച്ചകഴിഞ്ഞ് 3.30 നാണ് സ്‌ഫോടനത്തെക്കുറിച്ച് തങ്ങള്‍ക്ക് വിവരം ലഭിച്ചതെന്ന് അഗ്‌നിശമന സേന ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളോട് പറഞ്ഞു. സ്ഫോടനത്തിനു പിന്നാലെ …