കാസര്‍കോട്: അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവ് മരിച്ചു. ബെള്ളൂര്‍ ബജ സ്വദേശി ബാലചന്ദ്രന്‍ (47) ആണ് മരിച്ചത്. അസുഖം ബാധിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് യുവാവിനെ ചെങ്കളയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രാത്രിയോടെ മരണപ്പെടുകയായിരുന്നു. ചെത്തുതൊഴിലാളിയായിരുന്നു. പരേതരായ അപ്പക്കുഞ്ഞിയുടെയും മാധവിയുടെയും മകനാണ്. ഭാര്യ: പുഷ്പ. മക്കള്‍: അനുഷ, ത്രിഷാന്‍. സഹോദരങ്ങള്‍: കൃഷ്ണ, നാരായണന്‍, ഉദയന്‍, യശോദ.







