ക്ഷേത്രക്കുളത്തിൽ കുളിക്കാൻ ഇറങ്ങിയ പ്ലസ് വൺ വിദ്യാർത്ഥി മുങ്ങിമരിച്ചു
കണ്ണൂർ: പാനൂരിൽ ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ പ്ലസ് വൺ വിദ്യാർത്ഥി മുങ്ങിമരിച്ചു. പൂക്കോം സ്വദേശിയായ അദ്വൈത് (16) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയോടെ പൂക്കോം മൊയിലോം ക്ഷേത്രക്കുളത്തിൽ അനുജനോടൊപ്പം കുളിക്കാനെത്തിയപ്പോഴാണ് അപകടമുണ്ടായത്.അദ്വൈത് വെള്ളത്തിൽ മുങ്ങിപ്പോയ വിവരം കൂടെയുണ്ടായിരുന്ന അനുജൻ ആദ്യം അറിഞ്ഞിരുന്നില്ല. തുടർന്ന് വിവരം ലഭിച്ചതിനെ തുടർന്ന് പാനൂർ ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് അദ്വൈതിനെ കുളത്തിൽ നിന്ന് പുറത്തെടുത്തത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്കും പോസ്റ്റ്മോർട്ടത്തിനുമായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് …
Read more “ക്ഷേത്രക്കുളത്തിൽ കുളിക്കാൻ ഇറങ്ങിയ പ്ലസ് വൺ വിദ്യാർത്ഥി മുങ്ങിമരിച്ചു”