മംഗ്‌ളൂരു: പകല്‍ നേരങ്ങളില്‍ അടഞ്ഞു കിടക്കുന്ന വീടുകളിലെത്തി കവര്‍ച്ച നടത്തുന്ന സംഘം അറസ്റ്റില്‍. നേപ്പാള്‍ സ്വദേശികളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കവര്‍ച്ച നടത്തുകയും ചെയ്ത നേപ്പാള്‍ കവര്‍ച്ചാ സംഘമാണ് പിടിയിലായത്. നേപ്പാള്‍, ചയാന്‍പൂര്‍ ജില്ലയിലെ തിലക് കട്ക്ക (36), ഭജംഗ് ജില്ലയിലെ അശോക് രാജ് എന്ന അശോക് സിംഗ് എന്ന അശോക് സിംഗ് ഠാക്കൂര്‍ (33), കൈലാ ജില്ലയിലെ ദീപേന്ദ്രന്‍ റസേലി (24) എന്നിവരെയാണ് മംഗ്‌ളൂരു, ബര്‍ക്കെ പൊലീസ് കുദ്രോളി, ബേളൂര്‍ ,എയ്യാടിയില്‍ വച്ച് അറസ്റ്റു ചെയ്തത്.
ജുലൈ 11ന് മംമ്തക്കന്നിയിലെ വീട്ടില്‍ നിന്നു 64 ഗ്രാം സ്വര്‍ണ്ണവും കവര്‍ച്ച ചെയ്ത കേസിലാണ് സംഘം അറസ്റ്റിലായത്. സംഘത്തില്‍ നിന്നു 64 ഗ്രാം സ്വര്‍ണ്ണം , അടുത്തിടെ മഹാരാഷ്ട്രയില്‍ നിന്നു കവര്‍ച്ച ചെയ്ത 790 ഗ്രാം വെള്ളി എന്നിവ കണ്ടെടുത്തു. സംഘത്തെ വിശദമായി ചോദ്യം ചെയ്തു വരുന്നു.








