ക്ഷേത്രക്കുളത്തിൽ കുളിക്കാൻ ഇറങ്ങിയ പ്ലസ് വൺ വിദ്യാർത്ഥി മുങ്ങിമരിച്ചു

കണ്ണൂർ: പാനൂരിൽ ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ പ്ലസ് വൺ വിദ്യാർത്ഥി മുങ്ങിമരിച്ചു. പൂക്കോം സ്വദേശിയായ അദ്വൈത് (16) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയോടെ പൂക്കോം മൊയിലോം ക്ഷേത്രക്കുളത്തിൽ അനുജനോടൊപ്പം കുളിക്കാനെത്തിയപ്പോഴാണ് അപകടമുണ്ടായത്.
അദ്വൈത് വെള്ളത്തിൽ മുങ്ങിപ്പോയ വിവരം കൂടെയുണ്ടായിരുന്ന അനുജൻ ആദ്യം അറിഞ്ഞിരുന്നില്ല. തുടർന്ന് വിവരം ലഭിച്ചതിനെ തുടർന്ന് പാനൂർ ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് അദ്വൈതിനെ കുളത്തിൽ നിന്ന് പുറത്തെടുത്തത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്കും പോസ്റ്റ്മോർട്ടത്തിനുമായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകുമെന്ന് അധികൃതർ അറിയിച്ചു. ചൊക്ലി രാമവിലാസം ഹയർ സെക്കൻഡറി സ്കൂളിലെ ബയോളജി സയൻസ് വിഭാഗം പ്ലസ് വൺ വിദ്യാർത്ഥിയായിരുന്നു അദ്വൈത്. പെരിങ്ങളം വെറ്റിനറി ആശുപത്രിയിലെ ലൈവ് സ്റ്റോക്ക് അസിസ്റ്റന്റായ ദിവ്യയാണ് മാതാവ്. പിതാവ് അനിൽ ചാലക്കുടി സ്വദേശിയാണ്. കാടാങ്കുനി യു.പി. സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായ കാശിനാഥാണ് സഹോദരൻ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കള്ളനോട്ട് കേന്ദ്രത്തിലെ പൊലീസ് റെയ്ഡ്: കുണ്ടാര്‍, ചെര്‍ക്കള സ്വദേശികളെ ഒരാഴ്ചത്തേയ്ക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു; സംഘത്തെ കുടുക്കിയത് മുറിഞ്ഞ നോട്ടുകൾ അലക്ഷ്യമായി ജനല്‍ വഴി എറിഞ്ഞത്
Scroll to top

You cannot copy content of this page