കൊച്ചി: പവര്‍കട്ടിനിടെ മെഴുകുതിരിയില്‍ നിന്ന് തീപടര്‍ന്ന് പൊള്ളലേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന വയോധിക മരിച്ചു. എളമക്കര സ്വദേശി എഴുപത്തൊന്നുകാരി മറിയം പൈലിയാണ് മരിച്ചത്. ഈമാസം 13 നാണ് പൊള്ളലേറ്റത്. ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവിച്ചിരുന്ന മറിയം പൈലി വീട്ടില്‍ ഒറ്റയ്ക്കാണ് താമസം. രാത്രി പവര്‍ക്കട്ടുണ്ടായപ്പോള്‍ മെഴുകുതിരി കൊളുത്തുന്നതിനിടെ മറിഞ്ഞ് ശരീരത്തിലേക്ക് വീഴുകയായിരുന്നു. വസ്ത്രത്തില്‍ തീ പടര്‍ന്നതോടെ ഗുരുതരമായി പൊള്ളറ്റു. ബഹളംകേട്ട് ഓടിയെത്തിയ സമീപവാസികളാണ് ഇവരെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ മരണപ്പെട്ടു.








