ചരിത്രം കുറിച്ച് വിക്രം വണ്‍: രാജ്യത്തെ ആദ്യ സ്വകാര്യ ഓര്‍ബിറ്റല്‍ റോക്കറ്റിന്റെ വിക്ഷേപണം വിജയം

ഹൈദരാബാദ്: ഇന്ത്യയുടെ ബഹിരാകാശ ഗവേഷണത്തില്‍ ചരിത്രം കുറിച്ച് വിക്രം വണ്‍. രാജ്യത്തെ ആദ്യ സ്വകാര്യ ഓര്‍ബിറ്റല്‍ റോക്കറ്റിന്റെ വിക്ഷേപണം വിജയം. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നാണ് വിക്ഷേപണം നടന്നത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍ നിന്ന് ശനിയാഴ്ച രാവിലെ 11.30നാണ് വിക്ഷേപണം നിശ്ചയിച്ചിരുന്നെങ്കിലും കൗണ്ട് ഡൗണ്‍ തുടങ്ങി കുറച്ച് സമയം കഴിഞ്ഞ ശേഷം നിര്‍ത്തിവച്ചിരുന്നു. 20 മിനിട്ട് വൈകി 12.05നായിരുന്നു വിക്ഷേപണം നടന്നത്.
വിക്ഷേപണത്തിന് മുന്നോടിയായി, വ്യോമ – നാവിക ഗതാഗത നിയന്ത്രണ ഏജന്‍സികള്‍ വ്യോമാതിര്‍ത്തിയും നാവിഗേഷനും സംബന്ധിച്ച മുന്നറിയിപ്പുകള്‍ പുറപ്പെടുവിച്ചിരുന്നു. ഹൈദരാബാദ് ആസ്ഥാനമായ സ്‌കൈറൂട്ട് എയറോസ്പേസ് സ്റ്റാര്‍ട്ടപ്പ് കമ്പനിയാണ് റോക്കറ്റ് നിര്‍മിച്ചത്. ‘മിഷന്‍ ആഗമന്‍’ എന്നാണ് ദൗത്യത്തിന്റെ പേര്. 24 മീറ്ററാണ് റോക്കറ്റിന്റെ ഉയരം. പൂര്‍ണ്ണമായും കാര്‍ബണ്‍-കോമ്പോസിറ്റ് വസ്തുക്കള്‍ ഉപയോഗിച്ചാണ് നിര്‍മാണം. ലിക്വിഡ് എഞ്ചിനുകള്‍ പൂര്‍ണ്ണമായും3Dപ്രിന്റിങ് സാങ്കേതികവിദ്യയിലാണ് നിര്‍മിച്ചത്. 21 മീറ്റര്‍ നീളവും 24 ടണ്‍ ഭാരവുമുള്ള റോക്കറ്റിന് ഭൂമിയോട് അടുത്ത ഭ്രമണപഥത്തില്‍ 450 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹങ്ങളെ എത്തിക്കാന്‍ ശേഷിയുണ്ട്. എന്നാല്‍ ആദ്യ യാത്രയില്‍ ഉപഗ്രഹങ്ങളില്ല. മറിച്ച് നാല് പേലോഡുകളാണ് ബഹിരാകാശത്ത് എത്തിക്കുന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
സ്വര്‍ണം പണയം വച്ച് സര്‍വ്വീസ് സ്റ്റേഷന്‍ ആരംഭിച്ചു, തുറന്നത് രണ്ടരമാസം, അപ്പോഴേക്കും പൂട്ടിക്കാന്‍ ആളെത്തി; പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയില്ലെങ്കില്‍ കൂട്ടആത്മഹത്യചെയ്യുമെന്ന് കുടുംബം
Scroll to top

You cannot copy content of this page