ഉദ്യാവര്‍ മാടയില്‍ വീരമാരുതി വ്യായാമശാലയില്‍ കവര്‍ച്ച; ഭണ്ഡാരം കുത്തിത്തുറന്ന് പരിസരത്ത് ഉപേക്ഷിച്ച നിലയില്‍, കവര്‍ച്ചക്കാരുടെ ദൃശ്യങ്ങള്‍ സിസിടിവിയില്‍

കാസര്‍കോട്: മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കുഞ്ചത്തൂര്‍, മാടയില്‍ കവര്‍ച്ച. ശ്രീ അരസു കൃപ ജയ് വീരമാരുതി വ്യായാമശാലയില്‍ ഇന്നലെ (വെള്ളി) രാത്രിയിലാണ് കവര്‍ച്ച നടന്നത്. വ്യായാമ ശാലയുടെ മുന്‍ ഭാഗത്തെ വാതില്‍ കുത്തിത്തുറന്നാണ് കവര്‍ച്ചക്കാര്‍ അകത്ത് കടന്നത്. തുടര്‍ന്ന് 5,000 രൂപയടങ്ങിയ ഭണ്ഡാരം കൈക്കലാക്കിയാണ് കവര്‍ച്ചാ സംഘം രക്ഷപ്പെട്ടത്.
ഭണ്ഡാരം കുത്തിത്തുറന്ന് പണം കൈക്കലാക്കിയ ശേഷം സമീപത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ വ്യായാമശാല പ്രസിഡണ്ട് സദാനന്ദ പത്താംമൈല്‍ മഞ്ചേശ്വരം പൊലീസില്‍ പരാതി നല്‍കി. കവര്‍ച്ചയുടെ ദൃശ്യങ്ങള്‍ സിസിടിവി ക്യാമറകളില്‍ പതിഞ്ഞിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page