കൊച്ചി: യൂട്യൂബര്‍ ചെകുത്താനെന്ന അജു അലക്‌സിന് നേരെ ആക്രമണം. ഇടപ്പള്ളി ആശുപത്രിയില്‍ ചികിത്സക്ക് എത്തിയപ്പോള്‍ പിന്തുടര്‍ന്നെത്തി മര്‍ദിച്ചുവെന്ന് അജു ആരോപിച്ചു. നടന്‍ മോഹന്‍ലാലിനെയും ആരാധകരെയും അധിക്ഷേപിച്ചെന്നാരോപിച്ചാണ് മര്‍ദ്ദനം. സംഭവത്തില്‍ അഞ്ചുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. 2024 ലും ഇയാള്‍ മോഹന്‍ലാലിന് എതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയിരുന്നു. സംഭവത്തില്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. താര സംഘടനയായ അമ്മയുടെ അന്നത്തെ ജനറല്‍ സെക്രട്ടറി സിദ്ദിഖിന്റെ പരാതിയിലാണ് അജുവിനെതിരെ കേസെടുത്തത്. ഇന്ത്യന്‍ ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലെഫ്റ്റനന്റ് കേണല്‍ പദവി വഹിക്കുന്ന മോഹന്‍ലാലിന്റെ വയനാട് സന്ദര്‍ശനത്തെ അധിക്ഷേപിച്ച വീഡിയോ ചെയ്തതിനാണ് അന്ന് കേസെടുത്തത്. അപകട സ്ഥലത്തേക്ക് മോഹന്‍ലാല്‍ സൈനിക വേഷത്തിലെത്തിയതിനെയാണ് ഇയാള്‍ വിമര്‍ശിച്ചത്.








