വീട്ടുമുറ്റത്തു കളിക്കുകയായിരുന്ന പിഞ്ചു കുഞ്ഞിനെ തെരുവു നായ ആക്രമിച്ചു; സംഭവം മാതാവിന്റെ കണ്‍മുന്നില്‍ വച്ച്

കാസര്‍കോട്: വീട്ടുമുറ്റത്തുകളിച്ചു കൊണ്ടിരിക്കുകയായിരുന്ന പിഞ്ചുകുഞ്ഞിനെ തെരുവു നായ ആക്രമിച്ചു. ഉപ്പള, ജോഡ്ക്കല്ലിലെ ഗുരുപ്രസാദ്-തുളസി ദമ്പതികളുടെ മകന്‍ റിത്തുരാജ് (ഒന്നര വയസ്സ്) ആണ് തെരുവു നായയുടെ ആക്രമണത്തിന് ഇരയായത്. ഇന്ന് (ശനി) ഉച്ചയോടെയാണ് സംഭവം. മാതാവ് തുളസി വീട്ടുമുറ്റത്തിനു അരികില്‍ തുണി അലക്കിക്കൊണ്ടിരിക്കുകയായിരുന്നു. ഇതിനിടയിലാണ് എവിടെ നിന്നോ ഓടിയെത്തിയ തെരുവനായ മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന റിത്തുരാജിനെ ക്രൂരമായി ആക്രമിച്ചത്. നിലവിളി കേട്ട് മാതാവ് ഓടിയെത്തിയപ്പോഴാണ് നായ കടി വിട്ട് ഓടി രക്ഷപ്പെട്ടത്. മുഖത്തടക്കം സാരമായി പരിക്കേറ്റ കുട്ടിയെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ജോഡ്ക്കല്ലിലും പരിസരങ്ങളിലിം തെരുവു നായ ശല്യം രൂക്ഷമാണെന്നു നേരത്തെ പരാതിയുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കള്ളനോട്ട് കേന്ദ്രത്തിലെ പൊലീസ് റെയ്ഡ്: കുണ്ടാര്‍, ചെര്‍ക്കള സ്വദേശികളെ ഒരാഴ്ചത്തേയ്ക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു; സംഘത്തെ കുടുക്കിയത് മുറിഞ്ഞ നോട്ടുകൾ അലക്ഷ്യമായി ജനല്‍ വഴി എറിഞ്ഞത്
Scroll to top

You cannot copy content of this page