തിരുവനന്തപുരം: ചോദ്യപേപ്പര്‍ മാറിയതിന് പിന്നാലെ പി.എസ്.സി പരീക്ഷ റദ്ദാക്കി. ഇന്നുച്ചയ്ക്ക് ഒന്നരയ്ക്ക് നടക്കേണ്ട പരീക്ഷയാണ് റദ്ദാക്കിയത്. ഉദ്യോഗാര്‍ത്ഥികള്‍ പരീക്ഷാ ഹാളില്‍ ഇരുന്ന ശേഷമാണ് റദ്ദാക്കി എന്ന കാര്യം അധികൃതര്‍ അറിയിച്ചത്. ആലപ്പുഴ ലജനത്ത് സ്‌കൂളിലെ പരീക്ഷ സെന്ററില്‍ ആണ് കമ്പനി ബോര്‍ഡ് ലാസ്റ്റ് ഗ്രേഡ് സര്‍വെന്റ് പ്രിലിമിനറി പരീക്ഷയുടെ ചോദ്യപേപ്പര്‍ മാറി നല്‍കിയത്. ഇന്ന് രാവിലെ നടന്ന പരീക്ഷയ്ക്ക് ഉച്ചയ്ക്ക് ശേഷമുള്ള പരീക്ഷയുടെ ചോദ്യപേപ്പര്‍ ആണ് നല്‍കിയത്. പരീക്ഷ കഴിഞ്ഞ ശേഷമാണ് ചോദ്യപേപ്പര്‍ മാറി നല്‍കിയ വിവരം അറിഞ്ഞത്. കോഴിക്കോട്ടും സമാനമായ സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പത്താം ക്ലാസ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയുള്ള വിവിധ തസ്തികകളിലേക്കുള്ള പരീക്ഷയായിരുന്നു നടക്കേണ്ടിയിരുന്നത്. പുതുക്കിയ പരീക്ഷാ തീയതി പിന്നീട് അറിയിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.








