ഓപ്പറേഷന്‍ തൂഫാന്‍; എട്ട് ലക്ഷം രൂപയും 51 ഗ്രാം എംഡിഎംഎയുമായി 3 യുവാക്കള്‍ പിടിയില്‍

കോഴിക്കോട്: പേരാമ്പ്രയില്‍ വീണ്ടും വന്‍ലഹരി വേട്ട. 51.432 ഗ്രാം എംഡിഎംഎയും എട്ടരലക്ഷം രൂപയുമായി 3 യുവാക്കള്‍ പിടിയില്‍. കക്കട്ട് ചേരാപുരം പുത്തന്‍പുരയില്‍ മുഹമ്മദ് തസ്‌നീം (34), ചേരാപുരം പിലാക്കൂല്‍ സിറാജ് (42), ബംഗളൂരു സ്വദേശി തച്ചക്കര മുഹമ്മദ് യാസീന്‍ (24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവര്‍ സഞ്ചരിച്ച കാറും 4 മൊബൈല്‍ഫോണുകളും കസ്റ്റഡിയിലെടുത്തു. റൂറല്‍ ജില്ലാ പൊലീസ് മേധാവി മെറിന്‍ ജോസഫിന്റെ നിര്‍ദ്ദേശ പ്രകാരം ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി ജില്ലാ നര്‍ക്കോട്ടിക് വിഭാഗം ഡിവൈഎസ്പി ടി. ഉത്തംദാസിന്റെ നേതൃത്വത്തില്‍ ശനിയാഴ്ച പുലര്‍ച്ചെ പേരാമ്പ്ര വാല്യക്കോട് വാഹനപരിശോധന നടത്തവേയാണ് സംഘം വലയിലായത്. കാറിന്റെ ഡാഷ് ബോര്‍ഡിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു എംഡിഎംഎ സൂക്ഷിച്ചിരുന്നത്. പണം സീറ്റിനടിയില്‍ കവറിലും ഒളിപ്പിച്ച നിലയിലായിരുന്നു. ലഹരി വിറ്റ് കിട്ടിയ പണമാണ് എട്ടര ലക്ഷം രൂപയെന്ന് സംശയിക്കുന്നു. ബംഗളൂരുവില്‍ നിന്നും കോഴിക്കോട് ഭാഗത്തേക്ക് മയക്കുമരുന്ന് എത്തിച്ചു വില്‍പന നടത്തുന്ന സംഘമാണ് ഇവരെന്ന് പൊലീസ് പറഞ്ഞു. കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം, വയനാട് ജില്ലകളില്‍ മയക്കുമരുന്നിന്റെ മൊത്ത വിതരണക്കാരായ പ്രതികള്‍ പൊലീസിന്റെയും ഡന്‍സാഫ് സംഘത്തിന്റെയും നിരീക്ഷണത്തിലായിരുന്നു. കോഴിക്കോട് ജില്ലയിലെ പ്രധാന ലഹരി വില്‍പ്പനക്കാരാണ് ഇവരെന്നും
അന്‍പതോളം ചെറുകിട വിതരണക്കാര്‍ ഈ സംഘത്തിലുണ്ടെന്നും പൊലീസ് പറയുന്നു. അറസ്റ്റ് ചെയ്ത പ്രതികളെ മെഡിക്കല്‍ പരിശോധനയ്ക്ക് ശേഷം വടകര എന്‍ഡിപിഎസ് സ്‌പെഷ്യല്‍ കോടതിയില്‍ ഹാജരാക്കി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കള്ളനോട്ട് കേന്ദ്രത്തിലെ പൊലീസ് റെയ്ഡ്: കുണ്ടാര്‍, ചെര്‍ക്കള സ്വദേശികളെ ഒരാഴ്ചത്തേയ്ക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു; സംഘത്തെ കുടുക്കിയത് മുറിഞ്ഞ നോട്ടുകൾ അലക്ഷ്യമായി ജനല്‍ വഴി എറിഞ്ഞത്
Scroll to top

You cannot copy content of this page