തലപ്പാടി: ഉള്ളാള്‍ ബീച്ചില്‍ മത്തികള്‍ കൂട്ടത്തോടെ കരയ്ക്കടിഞ്ഞു. വിവരമറിഞ്ഞ് എത്തിയവര്‍ കൈനിറയെ പിടയ്ക്കുന്ന മത്തി വാരിയെടുത്തു. ചിലര്‍ സ്വന്തം ആവശ്യത്തിനു മാത്രം വീട്ടിലേക്ക് കൊണ്ടു പോയെങ്കിലും ചിലര്‍ കുട്ടകളില്‍ വാരിയെടുത്ത് വില്‍പ്പന നടത്തുകയായിരുന്നു.
തീരദേശത്തോട് ചേര്‍ന്ന് ഒരു ബോട്ട് കടന്നുപോയതിനു പിന്നാലെ ആഞ്ഞടിച്ച തിരമാലക്കൊപ്പമാണ് പിടയ്ക്കുന്ന മത്തികള്‍ കൂട്ടത്തോടെ കരയ്ക്കടിഞ്ഞത്. ഇത്തരം പ്രതിഭാസം മുമ്പും ഉണ്ടായിട്ടുണ്ടെന്നും തീരദേശവാസികള്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം കാസര്‍കോട് ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ സമാന രീതിയില്‍ മത്തികള്‍ ലഭിച്ചിരുന്നു.








