പുത്തൂര്‍: എലിവിഷം കഴിച്ച് ചികിത്സയിലായിരുന്ന ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥ മരിച്ചു. പുത്തൂര്‍ , ബെട്ടംപാടി, മിത്തടുക്കയിലെ ഡി ഹെഗ്ഗദേശ ഗൗഡയുടെ മകള്‍ പ്രജ്ഞ (26)യാണ് മംഗ്‌ളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. ജൂണ്‍ 21ന് ആണ് പ്രജ്ഞയെ വിഷം കഴിച്ച് അവശനിലയില്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ബഡഗഡൂര്‍ പഞ്ചായത്തിലെ കമ്മ്യൂറ്റി ഹെല്‍ത്ത് ഓഫീസറായി ജോലി ചെയ്തു വരികയായിരുന്നു പ്രജ്ഞ. വിഷം കഴിച്ചതിന്റെ കാരണം വ്യക്തമല്ല. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
ബേബിയാണ് മാതാവ്. സഹോദരി : ദീക്ഷ.







