കൊടിയമ്മ സ്കൂളിൽ സാമൂഹ്യവിരുദ്ധരുടെ ആക്രമണം; ജനൽ ചില്ലുകൾ തകർത്ത നിലയിൽ, പൊലീസ് അന്വേഷണം ആരംഭിച്ചു

, കാസർകോട്: കൊടിയമ്മ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന്റെ ഭാഗമായുള്ള യുപി സ്കൂളിൽ സാമൂഹ്യവിരുദ്ധരുടെ വിളയാട്ടം. സ്കൂളിന്റെ ജനൽ ചില്ലുകൾ കല്ലെറിഞ്ഞ് തകർത്തു. തിങ്കളാഴ്ച രാവിലെ ജീവനക്കാർ സ്കൂളിൽ എത്തിയപ്പോഴാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. ഞായറാഴ്ച രാത്രിയിൽ അക്രമം നടത്തിയതാണെന്ന് സംശയിക്കുന്നു. സ്കൂളിലെ യുപി വിഭാഗം ക്ലാസ് മുറികളുടെ ജനൽ ചില്ലുകളാണ് അക്രമികൾ തകർത്തിരിക്കുന്നത്. പഴയ സാധനങ്ങൾ സൂക്ഷിക്കുന്ന മുറിയിലെ ഉപകരണങ്ങളും വലിച്ചെറിഞ്ഞ് നശിപ്പിച്ച നിലയിലാണ്. സ്കൂൾ പരിസരം രാത്രികാലങ്ങളിൽ സാമൂഹ്യവിരുദ്ധരുടെ താവളമാണെന്ന് നാട്ടുകാർ പറയുന്നു. ഹെഡ്മാസ്റ്റർ പ്രദീപ്, …

കാസർകോട്, ബങ്കരക്കുന്നിലെ ബീഫാത്തിമ അന്തരിച്ചു

കാസർകോട്:നെല്ലിക്കുന്ന് , ബങ്കരക്കുന്നിലെ ബീഫാത്തിമ (68) അന്തരിച്ചു. പരേതനായ ബട്ടം പാറ അബുബക്കറിൻ്റെ ഭാര്യയാണ്. മക്കൾ : മുംതാസ്, മുനീറ , റംല, റജിഹത്ത് മരുമക്കൾ: ഫസലു നെല്ലിക്കുന്ന്, സത്താർ പൂരണം, മുഹമ്മദലി പന്നിക്കുന്ന്, ഹാഷിഫ് ബ്ലാർക്കോട് (അബൂദാബി). സഹോദരി: നഫീസ തായ ലങ്ങാടി .

കുറ്റിക്കോല്‍ അത്തിയടുക്കത്ത് ലോറി മറിഞ്ഞു: രണ്ട് പേര്‍ക്ക് പരിക്ക്, വീടിനും കേടുപാട്

കാസർകോട്: കുറ്റിക്കോല്‍ അത്തിയടുക്കത്ത് ലോറി മറിഞ്ഞു. രണ്ട് പേര്‍ക്ക് പരിക്ക്. തിങ്കളാഴ്ച വൈകുന്നേരം മൂന്നരയോടെയാണ് അപകടം. കുറ്റിക്കോലില്‍ നിന്നും കൊട്ടോടിയിലേക്ക് അടക്കയുമായി പോവുകയായിരുന്നു ലോറി. അപകടത്തില്‍ സമീപത്തെ വീടിനും കേടുപാട് സംഭവിച്ചു. .

രസിക ശിരോമണി പുരസ്‌കാരം നാടക നടൻ ഉദിനൂർ ബാലഗോപാലന്

കാഞ്ഞങ്ങാട്: രസിക ശിരോമണി കോമൻ നായരുടെ പേരിലുള്ള രസിക ശിരോമണി പുരസ്‌കാരം പ്രശസ്‌ത നാടക നടനും നാടക പ്രവർത്തകനുമായ ഉദിനൂർ ബാലഗോപാലന് ലഭിച്ചു. 15,000 രൂപയും കാനായി കുഞ്ഞിരാമൻരൂപകൽപ്പന ചെയ്ത ശില്പവുമാണ് പുരസ്‌കാരം. തിയറ്റർ ഗ്രൂപ്പ് കാഞ്ഞങ്ങാട് നൽകുന്ന അഞ്ചാമത് അവാർഡാണിത്. ആഗസ്റ്റ് 9ന് വൈകിട്ട് 6 ന് കാഞ്ഞങ്ങാട് ടൗൺ ഹാളിൽ അവാർഡ് വിതരണം നടക്കും. എംഎൽഎ ഗോവിന്ദൻ പള്ളിക്കാപ്പിൽ ഉദ്ഘാടനം ചെയ്യും. വാർത്താസമ്മേളനത്തിൽ ഡോ. സി ബാലൻ, എൻ മണിരാജ്, രവീന്ദ്രൻ നീലേശ്വരം, സി.നാരായണൻ, …

മഞ്ചേശ്വരത്ത് റവന്യൂ ടവർനിർമിക്കും, കാസർകോട് ജില്ലയിലെ ഗ്രൂപ്പ് വില്ലേജ് ഓഫീസുകളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുമെന്ന് റവന്യൂ വകുപ്പ് മന്ത്രി എ പി അനിൽകുമാർ

കാസർകോട്: മഞ്ചേശ്വരത്ത് റവന്യൂ ടവർനിർമിക്കുമെന്നും കാസർകോട് ജില്ലയിലെ ഗ്രൂപ്പ് വില്ലേജ് ഓഫീസുകളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുമെന്നും റവന്യൂ വകുപ്പ് മന്ത്രി എ പി അനിൽകുമാർ പറഞ്ഞു. കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ നടന്ന സംസ്ഥാനത്തെ റവന്യൂ വകുപ്പിന്റെ ആദ്യത്തെ ജില്ലാതല അവലോകനയോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.റവന്യൂ വകുപ്പിന്റെ മുഖമായി കാണുന്ന വില്ലേജ് ഓഫീസുകൾ ജനസൗഹൃദമാക്കും. മാതൃകാ പൊലീസ് സ്റ്റേഷൻ പോലെ പ്രാധാന്യമുള്ളതാണ് വില്ലേജ് ഓഫീസുകളും. അതിനാൽ വില്ലേജ് ഓഫീസ് ജനസൗഹൃദം ആക്കുക എന്നത് ഏറ്റവും പ്രധാനപ്പെട്ടതാണെന്ന് മന്ത്രി പറഞ്ഞു. …

പാടത്തെ മോട്ടോര്‍ മോഷ്ടിച്ചെന്ന് ആരോപണം; യുവാക്കളെ ഇലക്ട്രിക്ക് പോസ്റ്റില്‍ കെട്ടിയിട്ട് വൈദ്യുതി കടത്തിവിട്ടു, പ്രദേശവാസികള്‍ പിടിയില്‍

ഭോപ്പാല്‍: മോട്ടോര്‍ പമ്പ് മോഷ്ടിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് യുവാക്കളെ പോസ്റ്റില്‍ കെട്ടിയിട്ട് വൈദ്യുതാഘാതമേല്‍പ്പിച്ചതായി പരാതി. റെയ്സന്‍ ജില്ലയില്‍ കര്‍മോദിയ ഗ്രാമത്തിലെ ഫാം ഹൗസിലായിരുന്നു മനുഷ്യ മനഃസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരത അരങ്ങേറിയത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. ഫാം ഹൗസില്‍ നിന്ന് മോട്ടോര്‍ പമ്പുകള്‍ മോഷണം പോയിരുന്നു. ഇതിന് പിന്നില്‍ ഇവരാണെന്ന് സംശയിച്ച് പ്രദേശവാസികള്‍ യുവാക്കളെ പിടികൂടുകയായിരുന്നു. തുടര്‍ന്ന് ഇവരെ ഫാമിലെ പോസ്റ്റില്‍ കെട്ടിയിടുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. കുറ്റം ഏറ്റെടുക്കാനും കൂട്ടുപ്രതികളെ വെളിപ്പെടുത്താന്‍ ആവശ്യപ്പെട്ടായിരുന്നു …

കുടുംബവഴക്ക്; ഭാര്യ മൊബൈല്‍ കൊണ്ട് തലയ്ക്കടിച്ചു; പരിക്കേറ്റ ഭര്‍ത്താവ് മരിച്ചു

ഭുവനേശ്വര്‍: കുടുംബ തര്‍ക്കത്തിനിടെ ഭാര്യ മൊബൈല്‍ കൊണ്ട് ഭര്‍ത്താവിന്റെ തലയ്ക്കടിച്ചു. പരിക്കേറ്റ ഭര്‍ത്താവ് ചികില്‍സക്കിടെ മരിച്ചു. ബൊലാങ്കീര്‍ ജില്ലയില്‍ ശനിയാഴ്ചയാണ് സംഭവം. ദമ്പതികള്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെ ഭാര്യ ഭര്‍ത്താവിന്റെ തലയില്‍ മൊബൈല്‍ ഫോണ്‍ കൊണ്ട് അടിക്കുകയായിരുന്നു.പരിക്കേറ്റ ഭര്‍ത്താവിനെ ഉടന്‍ തന്നെ ബൊലാങ്കീറിലെ ജില്ലാ ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയ്ക്ക് ശേഷം ആരോഗ്യനിലയില്‍ പുരോഗതി വന്നതോടെ ഇദ്ദേഹത്തെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലേക്ക് അയച്ചു. എന്നാല്‍ വീട്ടിലെത്തിയതിന് പിന്നാലെ ആരോഗ്യ നില വഷളായി.ചികിത്സയ്ക്കായി കുടുംബാംഗങ്ങള്‍ അദ്ദേഹത്തെ ആശുപത്രിയിലേക്ക് …

പൈവളിഗെ കയ്യാറിലെ കവര്‍ച്ച; മോഷണം പോയ സ്വര്‍ണം വീട്ടുപരിസരത്തു നിന്നും കണ്ടെടുത്തു

കാസര്‍കോട്: പൈവളിഗെ കയ്യാറിലെ വീട്ടില്‍ നിന്നും കഴിഞ്ഞ ദിവസം കാണാതായ സ്വര്‍ണം വീടിന് സമീപത്തു നിന്നും കണ്ടെടുത്തു. ഹോട്ടല്‍ വ്യാപാരിയായ യൂസഫിന്റെ വീട്ടില്‍ ഞായാറാഴ്ചയാണ് കവര്‍ച്ച നടന്നത്. വ്യാപാരിയുടെ ഭാര്യയും മൂന്നുമക്കളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. കുടുംബം രാത്രി കയ്യാര്‍ പള്ളിയില്‍ സ്വലാത്തിന് പോയിരുന്നു. എട്ടരയോടെ തിരിച്ചുവന്നപ്പോള്‍ ടെറസിലെ വാതില്‍ തുറന്നതായി ശ്രദ്ധയില്‍പെട്ടു. കിടപ്പുമുറിയിലെ അലമാര തുറന്നുകിടക്കുന്ന നിലയിലായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സ്വര്‍ണ്ണം നഷ്ടപ്പെട്ടതായി മനസിലായി. അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ മോഷണം പോയെന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതി …

മയക്കാനുള്ള മരുന്നു കുത്തി വച്ച ഉടൻ ഒന്നര വയസുകാരന്റെ മരണം: വിദഗ്ദ്ധാന്വേഷണത്തിനു മെഡിക്കൽ ബോർഡ് രൂപീകരിച്ചു

പയ്യന്നൂര്‍: ഒന്നര വയസുള്ള കുട്ടി ചികിത്സാപ്പിഴവ് കാരണം മരിച്ച കേസില്‍ വിദഗ്ധ അന്വേഷണത്തിന് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചു. കണ്ണൂര്‍ ഡി.എം.ഒയുടെ നേതൃത്വത്തിലാണ് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചത്. പരിയാരം മെഡി. കോളേജ് സൂപ്രണ്ട്, പീഡിയാട്രീഷന്‍, പയ്യന്നൂര്‍ താലൂക്ക് ആശുപത്രി സൂപ്രണ്ട് എന്നിവര്‍ മെഡിക്കല്‍ ബോര്‍ഡിലുണ്ടാകും. ബോര്‍ഡ് യോഗം ഉടന്‍ തന്നെ ചേരുമെന്നാണ് സൂചന. പൊലീസ് പിടിച്ചെടുത്ത ചികിത്സാരേഖകളും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും മെഡിക്കല്‍ ബോര്‍ഡിന് കൈമാറും. ആരോപണവിധേയരായ ഡോക്ടര്‍മാരില്‍ നിന്നും കുട്ടിയുടെ രക്ഷിതാക്കളില്‍ നിന്നും മെഡിക്കല്‍ ബോര്‍ഡ് മൊഴിയെടുക്കും.അനസ്‌തേഷ്യ നല്‍കിയതിലെ …

താരംതട്ട ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബ് ബോധവൽക്കരണ ക്ലാസും അനുമോദനവും നടത്തി

കാസർകോട്: ബേത്തൂർപ്പാറ,താരംതട്ട ആർട്സ് ആന്റ് സ്പോർട്സ് ക്ലബ് വാർഷിക ജനറൽബോഡിയോഗവും ബോധവൽക്കരണ ക്ലാസും നടത്തി.താരംതട്ട ജി എൽ പി സ്കൂൾ ഹാളിൽ നടന്ന പരിപാടിയിൽ ബേഡകം പൊലീസ് ഇൻസ്പെക്ടർ കെ.പി.വിനോദ് കുമാർ ക്ലാസെടുത്തു. വിവിധ മേഖലകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെയും മികച്ച നെൽ കർഷകനായി തിരഞ്ഞെടുക്കപ്പെട്ട ദാമോദരൻ മുതിർങ്ങാന ത്തെയും അനുമോദിച്ചു. പ്രസിഡണ്ട് ഉമേശൻ അധ്യക്ഷത വഹിച്ചു സെക്രട്ടറി ജിനേഷ് സ്വാഗതവും ട്രഷറർ വൈശാഖ് നന്ദിയും പറഞ്ഞു. കൃഷ്ണൻ താരംതട്ട (സെക്രട്ടറി), ജിനേഷ് (പ്രസിഡണ്ട് ) …

നിര്‍ത്തിയിട്ട ലോറിയില്‍ കാര്‍ ഇടിച്ചു; ഒരുകുടുംബത്തിലെ മൂന്നുപേര്‍ക്ക് ദാരുണാന്ത്യം, കാര്‍ പൂര്‍ണമായും തകര്‍ന്നു

ലഖ്‌നൗ: നിര്‍ത്തിയിട്ട ലോറിയില്‍ കാര്‍ ഇടിച്ച് കയറി ഒരുകുടുംബത്തിലെ മൂന്നുപേര്‍ക്ക് ദാരുണാന്ത്യം. 9 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. തിങ്കളാഴ്ച രാവിലെ 6 മണിയോടെ ഉത്തര്‍പ്രദേശിലെ കാണ്‍പൂരിന് സമീപം പ്രയാഗ് ദേശീയപാതയിലെ റുമയിലാണ് അപകടം. ഹരിയാന സിര്‍സയില്‍ നിന്ന് ബീഹാറിലേക്ക് പോവുകയായിരുന്നു ഇവര്‍. ഹരിയാനയിലെ സിര്‍സ ദിഗ് ബഡ്ഡിയിലെ ബജ്റംഗ് (45), ബിഹാര്‍ സ്വദേശി ദില്‍കുഷ് കുമാര്‍ (11), ഒരു പെണ്‍കുട്ടി എന്നിവരാണ് മരിച്ചത്. 12 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. എതിരെ വന്ന ഒരുവാഹനത്തെ ഇടിക്കാതിരിക്കാന്‍ വെട്ടിക്കുന്നതിനിടെ റോഡരികില്‍ …

കാസര്‍കോട്, കണ്ണൂര്‍ ജില്ലകളെ വിറപ്പിച്ച മാല പൊട്ടിക്കല്‍ സംഘാംഗങ്ങളായ റംബൂട്ടാന്‍ അനസും സൂര്യനും പിടിയില്‍; കാഞ്ഞങ്ങാട്ടെ കേസിനും തുമ്പായേക്കും

കാസര്‍കോട്: മോഷ്ടിക്കുന്ന സ്‌കൂട്ടറില്‍ സഞ്ചരിച്ച് vസ്ത്രീകളുടെ കഴുത്തില്‍ നിന്നു സ്വര്‍ണ്ണമാല പൊട്ടിക്കുന്നത് പതിവാക്കിയ സംഘം പൊലീസ് പിടിയില്‍. സംഘത്തെ വിശദമായി ചോദ്യം ചെയ്യുന്നതോടെ കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ നടന്ന നിരവധി മാലപൊട്ടിക്കല്‍ കേസുകള്‍ക്കു തുമ്പാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.കൊയിലാണ്ടി, മാവലിച്ചിക്കണ്ടി ഹൗസില്‍ സൂര്യന്‍ (26), കോഴിക്കോട്, താമരശ്ശേരി, അടിവാരം, മുപ്പതേക്കറിലെ പുത്തന്‍ വീട്ടില്‍ ഹൗസില്‍ അനസ് എന്ന റംബൂട്ടാന്‍ അനസ് (29) എന്നിവരെയാണ് കൂത്തുപറമ്പ് എ സി പി സിബി ടോമിന്റെ നേതൃത്വത്തില്‍ സമര്‍ത്ഥമായ അന്വേഷണത്തിലൂടെ പിടികൂടിയത്.വ്യത്യസ്ത കേസുകളില്‍ …

നഗ്‌നദൃശ്യങ്ങള്‍ പ്രചരിപ്പിച്ച കേസ്; ‘തൊപ്പി’ യുടെ ചാനല്‍ യൂട്യൂബ് പൂട്ടിച്ചു

കൊച്ചി: സോഷ്യല്‍മീഡിയയിലൂടെ അശ്ലീലദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ചെന്ന കേസില്‍ തൊപ്പി എന്ന മുഹമ്മദ് നിഹാലിന്റെ യൂട്യൂബ് ചാനല്‍ നീക്കം ചെയ്തു. ആലുവ റൂറല്‍ സൈബര്‍ പൊലീസ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് യൂട്യൂബ് നടപടിയെടുത്തത്. കേസിലെ അന്വേഷണവുമായി ബന്ധപ്പെട്ട് പൊലീസ് നോട്ടീസ് നല്‍കിയിരുന്നെങ്കിലും തൊപ്പി ഹാജരായിരുന്നില്ല. ഗുരുതര സ്വഭാവമുള്ള കുറ്റകൃത്യങ്ങളായതിനാല്‍ തൊപ്പിക്ക് ജാമ്യം അനുവദിക്കരുതെന്ന് പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. എറണാകുളം സെഷന്‍സ് കോടതിയിലാണ് റിപ്പോര്‍ട്ട് നല്‍കിയത്. അഡ്വ. ശ്രീജിത്ത് പെരുമനയുടെ പരാതിയെ തുടര്‍ന്നാണ് ഡിജിപി റവാഡ ചന്ദ്രശേഖര്‍ അന്വേഷണത്തിന് ഉത്തരവിട്ടത്. ലഹരിമരുന്ന് …

പ്രതിഭാ പുരസ്കാര വിതരണവും ആദരിക്കൽ ചടങ്ങും നടത്തി

കാസർകോട്: പെരിയയുടെ സാമൂഹ്യ- സാംസ്കാരിക- ജീവകാരണ്യ മേഖലകളിൽ പ്രവർത്തിക്കുന്ന വോയ്സ് ഓഫ് പെരിയ ഏർപ്പെടുത്തിയ പ്രതിഭാ പുരസ്‌കാര വിതരണവും വിവിധ മേഖലകളിൽ മികവ് തെളിയിച്ചവർക്കുള്ള ആദരവും കെ.നീലകണ്ഠൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പുല്ലൂർ പെരിയ പഞ്ചായത്ത് പ്രസിഡണ്ട് ഡോ: സി.കെ. സബിത അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സിന്ധുപത്‌മനാഭൻ, , വോയ്സ് ഓഫ് പെരിയ പ്രസിഡണ്ട് വി.കെ.അരവിന്ദൻ ,ആർ. ശിവശങ്കരൻ, സചീന്ദ്രൻ പെരിയ സംസാരിച്ചു . ഡോ. രാഘവൻ, ബാലൻ തണ്ണോട്ട് , ഹനീഫ …

അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന നഴ്‌സിങ് വിദ്യാര്‍ഥിനി മരിച്ചു

കാഞ്ഞങ്ങാട്: അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന നഴ്‌സിങ് വിദ്യാര്‍ഥിനി മരിച്ചു. അരയി കാര്‍ത്തികയിലെ എം. സൂര്യ (22) യാണ് മരിച്ചത്. മാസങ്ങളായി കരള്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. അരയി പൊതു ശ്മശാനത്തില്‍ സംസ്‌കാരം നടക്കും. നഴ്‌സിങ് പഠനം പൂര്‍ത്തിയാക്കിയിരുന്നു. തരമ്പയില്‍ സുരേശന്റെയും മൂലക്കല്‍ സുധയുടെയും മകളാണ്. ഏക സഹോദരി: ശ്രുതി

മൂന്നുമാസം ഗര്‍ഭിണിയായ ഭാര്യ ജീവനൊടുക്കി; വിവരമറിഞ്ഞ് നാട്ടിലേയ്ക്ക് പുറപ്പെട്ട ഭര്‍ത്താവ് ലോഡ്ജില്‍ തൂങ്ങി മരിച്ച നിലയില്‍

ആലപ്പുഴ: ഗര്‍ഭിണിയായ ഭാര്യ ജീവനൊടുക്കിയ വിവരമറിഞ്ഞ് ഗള്‍ഫില്‍ നിന്നു നാട്ടിലേയ്ക്ക് പുറപ്പെട്ട യുവാവിനെ ബംഗ്‌ളൂരുവിലെ ലോഡ്ജില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ, എടത്വ, കൊടുപ്പുന്ന പുത്തന്‍ വീട്ടില്‍ പി എസ് സനുക്കുട്ടന്‍ (30) ആണ് ജീവനൊടുക്കിയത്. സനുക്കുട്ടന്റെ ഭാര്യ മാവേലിക്കര, ഉമ്പര്‍നാട് പഴയതോപ്പില്‍ ഹരീഷ്മ (27)യെ രണ്ടു ദിവസം മുമ്പാണ് വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യ ജീവനൊടുക്കിയ വിവരമറിഞ്ഞാണ് സനുക്കുട്ടൻ ദോഹയിലെ ജോലി സ്ഥലത്തു നിന്നു നാട്ടിലേയ്ക്ക് പുറപ്പെട്ടത്. ബംഗ്‌ളൂരുവില്‍ ഇറങ്ങി അവിടെ …

യുദ്ധം: ഗല്‍ഫിലെ ജോലി നഷ്ടപ്പെട്ടു; നാലംഗ കുടുംബം വിഷം കഴിച്ചു, പിതാവും മകളും മരിച്ചു

തൃശൂര്‍: യുദ്ധക്കെടുതിയെ തുടര്‍ന്ന് ഗള്‍ഫിലെ ജോലി നഷ്ടപ്പെട്ടതില്‍ മനം നൊന്ത് നാലംഗ കുടുംബം വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. രണ്ടുപേര്‍ മരിച്ചു. രണ്ടു പേരെ ഗുരുതര നിലയില്‍ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുന്നംകുളം, പഴഞ്ഞി അരുവിയില്‍ മടക്കനാക്കല്‍ വീട്ടില്‍ സിബി (50), മകള്‍ അലീന (18) എന്നിവരാണ് മരിച്ചത്. സിബിയുടെ ഭാര്യ ബീന (40) മകന്‍ ആദിത്യന്‍ (18) എന്നിവരാണ് ആശുപത്രിയില്‍ കഴിയുന്നത്.ഇന്ന് (തിങ്കള്‍) പുലര്‍ച്ചെയാണ് സംഭവം നാട്ടുകാര്‍ അറിയുന്നത്. നാലുപേരും വിഷം കഴിക്കുകയായിരുന്നു. …

പാലക്കാട് നെന്മാറ ഇരട്ടക്കൊലപാതകം; പ്രതി ചെന്താമര കുറ്റക്കാരന്‍, ശിക്ഷാവിധി ബുധനാഴ്ച

പാലക്കാട്: പാലക്കാട് നെന്മാറ ഇരട്ടക്കൊലപാതക കേസില്‍ പ്രതി ചെന്താമര കുറ്റക്കാരന്‍. അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് പ്രതിയെ കുറ്റക്കാരനെന്ന് കണ്ടെത്തിയത്. പോത്തുണ്ടി ബോയന്‍ നഗര്‍ സ്വദേശി സുധാകര(55)നെയും മാതാവ് ലക്ഷ്മി(75)യെയും കൊലപ്പെടുത്തിയ കേസിലാണ് വിധി. ശിക്ഷ ബുധനാഴ്ച വിധിക്കും.2025 ജനുവരി 27നാണ് പോത്തുണ്ടി സ്വദേശി സുധാകരനെയും മാതാവ് ലക്ഷ്മിയെയും അയല്‍വാസി ചെന്താമര കൊലപ്പെടുത്തിയത്. സുധാകരന്റെ ഭാര്യ സജിതയെ കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തിലിറങ്ങിയായിരുന്നു ഇരട്ടക്കൊലപാതകം നടത്തിയത്. ചെന്താമരയുടെ ഭാര്യയും മക്കളും ഇയാളുമായി അകന്നുകഴിയുകയായിരുന്നു. അതിനുകാരണം സജിതയും സുധാകരനും ലക്ഷ്മിയുമാണെന്ന് …