എടിഎം കൗണ്ടറിന്റെ ചില്ല് തകര്‍ന്നു വീണു; കാഞ്ഞങ്ങാട് സ്വദേശിയായ ബാങ്ക് ജീവനക്കാരന്‍ മരിച്ചു

കാസര്‍കോട്: എടിഎം കൗണ്ടറിന്റെ ചില്ല് ദേഹത്തേക്ക് വീണ് കാഞ്ഞങ്ങാട് സ്വദേശിയായ ബാങ്ക് ജീവനക്കാരൻ മരിച്ചു. കാഞ്ഞങ്ങാട്, നിത്യാനന്ദ ആശ്രമത്തിനു സമീപത്തെ ബാലകൃഷ്ണന്‍ (56)ആണ് മരിച്ചത്. കര്‍ണ്ണാടക കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ മംഗ്‌ളൂരു ശാഖയിലെ അറ്റന്ററാണ്. ആഴ്ചയില്‍ ഒരു ദിവസം മാത്രമാണ് ഇയാള്‍ കാഞ്ഞങ്ങാട്ടെ വീട്ടിലെത്താറുള്ളു. മറ്റു ദിവസങ്ങളില്‍ മംഗ്‌ളൂരുവില്‍ തന്നെയാണ് താമസം.കഴിഞ്ഞ ദിവസം ജോലി കഴിഞ്ഞ ശേഷം ബാങ്കിനു സമീപത്തെ എടിഎം കൗണ്ടറില്‍ കയറിയതായിരുന്നു. ഈ സമയത്ത് കാല്‍ തെന്നി വീഴുകയായിരുന്നുവെന്ന് സംശയിക്കുന്നു. ഇതിനിടയില്‍ കൗണ്ടറിന്റെ ഗ്ലാസ് തകര്‍ന്ന് …

ബന്തടുക്ക, പൂടങ്കല്ലിലെ കുഞ്ഞിരാമന്‍ ഹൃദയാഘാതം മൂലം മരിച്ചു

കാസര്‍കോട്: ബന്തടുക്ക, മലാങ്കുണ്ട്, പൂടങ്കല്ല് ഉന്നതിയിലെ കുഞ്ഞിരാമന്‍ (50) ഹൃദയാഘാതം മൂലം അന്തരിച്ചു.കൂലിപ്പണിക്കാരനായിരുന്നു. ഭാര്യ: ജാനകി. മക്കള്‍: മായ, ദിവ്യ, അമൃത. സഹോദരങ്ങള്‍: രാഘവന്‍, ശ്യാമള, പരേതരായ മോതിരന്‍, നാരായണി. കുഞ്ഞിരാമന്റെ നിര്യാണത്തില്‍ ഇബ്രാഹിം ബന്തടുക്ക അനുശോചിച്ചു.

ഷാര്‍ജയില്‍ നിന്ന് പാകിസ്ഥാനിലെ കറാച്ചിയിലേക്ക് പോയ വിമാനം കാണാതായി; കടലില്‍ തകര്‍ന്നുവീണെന്ന് സംശയം

കറാച്ചി: യുഎഇയിലെ ഷാര്‍ജയില്‍ നിന്ന് പാകിസ്താനിലെ കറാച്ചിയിലേക്ക് പോകുകയായിരുന്ന പാക് ചരക്ക് വിമാനം അറബിക്കടലിന് മുകളില്‍ വെച്ച് കാണാതായി. റഡാറില്‍ നിന്ന് അപ്രത്യക്ഷമായ വിമാനത്തിനായി തിരച്ചില്‍ തുടരുന്നു. ചൊവ്വാഴ്ചയാണ് വിമാനം യാത്ര പുറപ്പെട്ടത്. തുടര്‍ന്ന് എയര്‍ ട്രാഫിക് കണ്‍ട്രോളറുമായുള്ള ബന്ധം നഷ്ടമാവുകയായിരുന്നു. അഞ്ച് ജീവനക്കാരുമായി പറന്ന കെ-2 എയര്‍വേയ്സിന്റെ ബോയിംഗ് 737 വിമാനമാണ് കാണാതായത്. വിമാനം താഴേക്ക് ഇറങ്ങാന്‍ തുടങ്ങുന്നതിന് മിനിറ്റുകള്‍ക്ക് മുന്‍പ് വിമാനത്തിലെ നാവിഗേഷന്‍ സിസ്റ്റത്തിന് തകരാര്‍ സംഭവിച്ചതായി ജീവനക്കാര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വിമാനം അറബിക്കടലില്‍ …

ജീവിതത്തിലും തൊഴിലിലും ഭാര്യയും ഭര്‍ത്താവും ഒന്നിച്ച്: നാട്ടുകാര്‍ക്ക് കൗതുകം

കാസര്‍കോട്: സെന്‍സസ് കണക്കെടുപ്പിലും ഭാര്യയും ഭര്‍ത്താവും ഒന്നിച്ച്: നാട്ടുകാര്‍ക്ക് കൗതുകം. ചോദ്യങ്ങള്‍ ഭര്‍ത്താവിന്റെ വക, എഴുതിയെടുക്കാന്‍ ഭാര്യയും,ജോലി എളുപ്പം.മൊഗ്രാലിലെ കെ മുഹമ്മദ് കുഞ്ഞി മാഷും ഭാര്യ ഫര്‍സാന ടീച്ചറും മറ്റു സെന്‍സസ് എന്യൂമറേഷന്‍ ഡ്യൂട്ടിക്കാരില്‍ നിന്നു വ്യത്യസ്തത പുലര്‍ത്തുന്നു. കഴിഞ്ഞ എസ്‌ഐആര്‍ ജോലിയിലും വളരെ കൃത്യമായും വേഗത്തിലും നിര്‍വഹിച്ച് ഇവര്‍ നാട്ടുകാരുടെ പ്രശംസ പിടിച്ചു പറ്റിയിരുന്നു. മുഹമ്മദ് കുഞ്ഞി മാഷിന് സെന്‍സസ് ഡ്യൂട്ടിയും ഒട്ടും പ്രയാസമുണ്ടാക്കിയിട്ടില്ല. നാട്ടുകാരുമായുള്ള പരിചയവും പൊതു സ്ഥലവും, അതിരുകളെല്ലാം അറിയാവുന്നതുകൊണ്ട് തന്നെ 34 …

12 കാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; മുഖ്യപ്രതിയെ പൊലീസ് വെടിവെച്ചുകൊന്നു; തെളിവെടുപ്പിനിടെ രക്ഷപെടാന്‍ ശ്രമിച്ചെന്ന് വിശദീകരണം

കൊല്‍ക്കത്ത: ബാരൂയിപൂരില്‍ 12 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയെ പൊലീസ് വെടിവെച്ചുകൊന്നു. പ്രഭാഷ് മണ്ഡലിനെയാണ് തെളിവെടുപ്പിനിടെ വെടിവച്ചുകൊലപ്പെടുത്തിയത്. പൊലീസിന്റെ കൈവശമുണ്ടായിരുന്ന തോക്ക് തട്ടിയെടുത്ത് വെടിവെച്ച് ഓടാന്‍ ശ്രമിച്ചപ്പോഴാണ് തിരികെ വെടിവച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെ കുറ്റകൃത്യം നടന്ന സ്ഥലത്ത് തെളിവെടുപ്പിനായി എത്തിച്ചപ്പോഴാണ് നാടകീയമായ എന്‍കൗണ്ടര്‍ അരങ്ങേറിയതും പൊലിസ്, പ്രതി പ്രഭാഷ് മണ്ഡലിനെ വെടിവച്ച് വീഴ്ത്തിയതും. ജൂലൈ നാലിന് കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം തൊട്ടടുത്ത ദിവസം ചാക്കില്‍ കെട്ടിയ നിലയിലാണ് കണ്ടെത്തിയത്. പൊലീസ് സംഘം ചൊവ്വാഴ്ച പുലര്‍ച്ചെ …

സഞ്ചാരികൾക്ക് വിരുന്ന്; പൊസഡിഗുംബെ വിളിക്കുന്നു

ബദിയടുക്ക: ജില്ലയിലെ പ്രകൃതിദത്ത വിനോദസഞ്ചാര കേന്ദ്രമായ പൊസഡിഗുംബെദൃശ്യ ചാരുത ഒരുക്കി കാണിക്കളെ ക്ഷണിക്കുന്നു. പൈവളിഗെഗ്രാമപഞ്ചായത്തിലെ ഈ പ്രകൃതി സുന്ദര പ്രദേശം കാസർകോട് നിന്ന് 30 കിലോമീറ്റർ വടക്ക് കിഴക്കായ ബായാറിലെ ചെറുകു ന്നാണ്. മഞ്ചേശ്വരം താലൂക്കിലെ ബായാർ, ധർമ്മത്തടുക്ക എന്നീ വില്ലേജുകളിലാണ് ഐ പ്രദേശം.ചുറ്റും മനോഹര കാഴ്ച ഒരുക്കുന്ന കുന്നിൻ പ്രദേശങ്ങൾ. ജില്ലയിലെ രണ്ടാമത്തെ “റാണിപുര”മാകാൻ പോകുന്ന പൊസടിഗുംബെ സ്വദേശിയരും, വിദേശികളുമായ സഞ്ചാരികളെ ആകർഷിക്കുന്നു. ചുറ്റും മലനിരകൾ ഹരിതാഭ പകരുന്നു. പൊസഡിഗുംബെയുടെ പ്രകൃതി സൗന്ദര്യം നേരിൽ കാണാൻ …

നിര്‍ത്തിയിട്ട ലോറികളിലെ ബാറ്ററി മോഷണം; പിടിയിലായ പ്രതികളില്‍ നിന്ന് 10 ബാറ്ററികള്‍ കണ്ടെടുത്തു

മംഗളൂരു: നിര്‍ത്തിയിട്ട ലോറികളില്‍ നിന്ന് ബാറ്ററി മോഷണ കേസില്‍ അറസ്റ്റിലായ പ്രതികളില്‍ നിന്ന് മോഷ്ടിച്ച 10 ബാറ്ററികള്‍ പൊലീസ് കണ്ടെടുത്തു. കാസര്‍കോട് ജില്ലയിലും ദക്ഷിണ കന്നഡ ജില്ലയിലും നടന്ന ബാറ്ററി മോഷണ കേസുകളിലെ പ്രതികളാണ് ചെര്‍ക്കള സ്വദേശി പി എ അബ്ദുള്‍ ഷമീര്‍ (50), കാസര്‍കോട് മുട്ടത്തൊടി സ്വദേശി അബ്ദുള്‍ മജീദ് (33). ഇവരില്‍ മജീദിനെ വിട്ടല്‍ പൊലീസാണ് പിടികൂടിയത്. ഉപ്പിനങ്ങാടി, വിട്ടല്‍ പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ നിന്ന് നിരവധി ലോറികളുടെ ബാറ്ററി സംഘം കടത്തിയിരുന്നു. വിട്ടല്‍ …

കള്ളാര്‍ ടൗണില്‍ ഫര്‍ണിച്ചര്‍ കടയ്ക്ക് പെട്രോളൊഴിച്ച് തീയിട്ടു; പ്രതികള്‍ മണിക്കൂറുകള്‍ക്കകം പൊലീസ് പിടിയില്‍, 10 ലക്ഷം രൂപയുടെ നഷ്ടം

കാസര്‍കോട്: രാജപുരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കള്ളാര്‍ ടൗണില്‍ ഫര്‍ണിച്ചര്‍ കടയ്ക്ക് പെട്രോളൊഴിച്ച് തീയിട്ടു. 10 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. സംഭവത്തില്‍ രണ്ട് പ്രതികളെ രാജപുരം പൊലീസ് മണിക്കൂറുകള്‍ക്കകം കസ്റ്റഡിയിലെടുത്തു. കള്ളാര്‍, ഒക്ലാവ് സ്വദേശിയായ സിദ്ദിഖിന്റെ ഉടമസ്ഥതയിലുള്ള കടക്കാണ് ഇന്ന് (ബുധന്‍) പുലര്‍ച്ചെ ഒരു മണിയോടെ തീയിട്ടത്. ഷട്ടറിന്റെ വിടവിലൂടെ അകത്തേക്ക് പെട്രോളൊഴിച്ച ശേഷം തീയിടുകയായിരുന്നു. സംഭവത്തിനു ശേഷം രക്ഷപ്പെട്ട മൂന്നാംമൈല്‍ സ്വദേശി അബു എന്ന അബൂബക്കര്‍ മുഹമ്മദ്, ഷാലോം എന്നിവരെ രാജപുരം പൊലീസിന്റെ സമയോചിത …

കരിന്തളം കൊണ്ടൊടിയിലെ കെ.രാമകൃഷ്ണന്‍ അന്തരിച്ചു

കരിന്തളം: കയനി കൊണ്ടൊടിയിലെ കെ.രാമകൃഷ്ണന്‍ (50) അന്തരിച്ചു. അസുഖബാധിതനായി കിടപ്പിലായിരുന്നു. പരേതനായ എ. പൊക്കന്റെയും കെ. വെള്ളച്ചിയുടെയും മകനാണ്. ഭാര്യ: ശ്രീജ(കയ്യൂര്‍ പലോത്ത്). മകന്‍ ശ്രീരാജ്. സഹോദരങ്ങള്‍: കെ.നാരായണന്‍, കെ.സതീശന്‍ (കെ സി സി പി ജീവനക്കാരന്‍ തലയടുക്കം), കെ. അനിത (കൊല്ലമ്പാറ), കെ.സുരേശന്‍(ബില്‍ഡിങ്ങ് കോണ്‍ട്രാക്ടര്‍), റീന (അരയി കാര്‍ത്തിക), പരേതരായ റീജ, പത്മനാഭന്‍, സരീഷ്.

ഇന്‍സ്റ്റഗ്രാമില്‍ പിന്തുടര്‍ന്ന് യുവതിയെ ശല്യം ചെയ്യല്‍; ചന്തേര സ്വദേശിക്കെതിരെ സൈബര്‍ പൊലീസ് കേസെടുത്തു

കാസര്‍കോട്: സോഷ്യല്‍മീഡിയ പ്ലാറ്റ് ഫോമായ ഇന്‍സ്റ്റഗ്രാമിലൂടെ പിന്തുടര്‍ന്ന് ശല്യം ചെയ്യുന്നുവെന്ന പരാതിയില്‍ സൈബര്‍ പൊലീസ് കേസെടുത്തു. ചന്തേര പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരനായ ഹേമേഷ് എന്നയാള്‍ക്കെതിരെയാണ് കേസെടുത്തത്.ഇന്‍സ്റ്റഗ്രാമില്‍ നിരന്തരം മോശമായ കമന്റുകള്‍ ഇട്ടു മാനഹാനി വരുത്തിയെന്നു കാണിച്ചാണ് യുവതി പരാതി നല്‍കിയത്.

എണ്ണപ്പാറയില്‍ പുലിയെ കണ്ടതായി നാട്ടുകാര്‍; വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി

കാസര്‍കോട്: കോടോം ബേളൂര്‍ പഞ്ചായത്തിലെ എണ്ണപ്പാറ മലയാറ്റുകരയില്‍ പുലിയെ കണ്ടതായി നാട്ടുകാര്‍. ഇതേ തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. ചൊവ്വാഴ്ച രാവിലെ പ്രദേശത്തെ ഒരു നാട്ടുകാരനാണ് ആദ്യം പുലിയെ കണ്ടത്. തുടര്‍ന്ന് മറ്റുള്ളവരെ വിവരമറിയിക്കുകയായിരുന്നു. നാട്ടുകാര്‍ വിളിച്ചതിന്റെ അടിസ്ഥാനത്തില്‍ മരുതോം സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ആര്‍ ബാബുവിന്റെ നേതൃത്വത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. പ്രദേശ വാസികളുടെ സാന്നിധ്യത്തില്‍ വിശദമായ പരിശോധന നടത്തി. തെരച്ചിലില്‍ പുലിയുടെ സാന്നിധ്യമോ കാല്‍പ്പാടുകളോ കണ്ടെത്താനായില്ല. തുടര്‍ന്ന് പ്രദേശ വാസികള്‍ക്ക് ജാഗ്രത …

ഈലടുക്കത്തെ കാര്‍ത്യായനി അന്തരിച്ചു

കാസര്‍കോട്: പനയാല്‍, പെരിയാട്ടടുക്കം, ഈലടുക്കത്തെ കാര്‍ത്യായനി (67) അന്തരിച്ചു. ഭര്‍ത്താവ്: കുട്യന്‍. മക്കള്‍: സിന്ധു, വിനോദ്, വിനീത, പരേതയായ പ്രീതി. മരുമക്കള്‍: രാജന്‍, രാധിക, വിജേഷ്, പരേതനായ ബാലന്‍.

ട്രെയിന്‍ യാത്രക്കിടയില്‍ പനയാല്‍ സ്വദേശിയുടെ ഫോണും പണവും കവര്‍ന്നു; പിന്നില്‍ കാവി മുണ്ട് ധരിച്ച് കാലില്‍ മുറിവ് കെട്ടിവച്ച് എത്തിയ ആള്‍

കാസര്‍കോട്: ട്രെയിന്‍ യാത്രക്കിടയില്‍ ബേക്കല്‍, പനയാല്‍ സ്വദേശിയുടെ ഫോണും പണവും കവര്‍ച്ച പോയി. പനയാല്‍, ദേവന്‍പൊടിച്ച പാറയിലെ കെ. റികേഷി(18)ന്റെ പരാതിയില്‍ കോഴിക്കോട് റെയില്‍വെ പൊലീസ് കേസെടുത്തു. ജൂലായ് അഞ്ചിന് കാസര്‍കോട് നിന്ന് എറണാകുളത്തേക്കുള്ള മംഗള എക്‌സ്പ്രസിലെ യാത്രക്കാരനായിരുന്നു റികേഷ്. പിറകിലെ ജനറല്‍ കമ്പാര്‍ട്ട്‌മെന്റിലാണ് യാത്ര ചെയ്തിരുന്നത്. ഇതിനിടയില്‍ ചാര്‍ജ്ജ് ചെയ്യാന്‍ വച്ചിരുന്ന 18000 രൂപ വില വരുന്ന മൊബൈല്‍ ഫോണും കവറില്‍ സൂക്ഷിച്ചിരുന്ന 1000 രൂപയുമാണ് നഷ്ടമായത്. ട്രെയിന്‍ കോഴിക്കോട് എത്തിയപ്പോഴായിരുന്നു മോഷണ വിവരം അറിഞ്ഞത്. …

രണ്ട് ആഴ്ച വേനൽ അവധി; സ്കൂൾ പൂട്ടിയിട്ടു, ഉറങ്ങിപ്പോയ ഏഴാം ക്ലാസുകാരന്‍ ക്ലാസ് മുറിയില്‍ കുടുങ്ങി, സ്കൂളിലെ മുഴുവൻ ജീവനക്കാർക്കും സസ്പെൻഷൻ

ശ്രീനഗർ: വിദ്യാര്‍ത്ഥി ക്ലാസ് മുറിയില്‍ കിടന്നുറങ്ങിയതറിയാതെ ജീവനക്കാര്‍ സ്‌കൂള്‍ അടച്ചു പൂട്ടി സ്ഥലം വിട്ടു. 15 ദിവസത്തെ വേനല്‍ അവധിക്കായി സ്‌കൂള്‍ അടച്ചപ്പോഴാണ് വിദ്യാര്‍ത്ഥി ക്ലാസില്‍ കുടുങ്ങിയത്. മണിക്കൂറുകള്‍ക്ക് ശേഷമാണ് കുട്ടിയെ രക്ഷിച്ചത്. സംഭവം പുറത്തായതിന് പിന്നാലെ വിദ്യാഭ്യാസ വകുപ്പ് സ്‌കൂളിലെ മുഴുവന്‍ ജീവനക്കാരെയും സസ്‌പെന്‍ഡ് ചെയ്തു. ജൂലൈ 4 ന് ജമ്മു കശ്മീരിലെ റംപാന്‍ ജില്ലയിലെ ബനിഹാളിലെ സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം നടന്നത്. ഉറക്കമുണര്‍ന്നപ്പോള്‍ താന്‍ ഒറ്റക്കായിരുന്നുവെന്നും തുടര്‍ന്ന് ഉറക്കെ നിലവിളിച്ചിട്ടും ആരും കേട്ടില്ലെന്നും കുട്ടി …

കുമ്പഡാജെ ആയുർവേദ ഡിസ്പെൻസറിക്ക് സമീപം റോഡിൽ ആൽമരം കടപുഴകി വീണു; ഗതാഗതം തടസ്സപ്പെട്ടു

കാസർകോട്: കുമ്പഡാജെയിലെ ആയുർവേദ ഡിസ്പെൻസറിക്ക് സമീപമുള്ള വലിയ ആൽമരം റോഡിലേക്ക് കടപുഴകി വീണു. ഗതാഗതം തടസ്സപ്പെട്ടു. ഫയർഫോഴ്സ് എത്തി മരക്കൊമ്പുകൾ വെട്ടി മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. ചൊവ്വാഴ്ച വൈകിട്ടാണ് ആൽമരം കടപുഴകി വീണത്. നാട്ടുകാരുടെ വിവരത്തെ തുടർന്ന് കാസർകോട് നിന്നും ഫയർഫോഴ്സ് സ്ഥലത്തെത്തി.സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ വി സുകുവിന്റെ നേതൃത്വത്തിലുള്ള സേന ചെയിൻ സൗ ഉപയോഗിച്ച് പ്രധാന ഭാഗങ്ങൾ മുറിച്ചുമാറ്റി. മണ്ണ് മാന്തി യന്ത്രത്തിന്റെ സഹായത്താൽ റോഡിലെ വലിയ തടിക്കഷണങ്ങൾ മാറ്റുകയും ഗതാഗതം പുനസ്ഥാപിക്കുകയും …

ഇന്നത്തെ പ്രധാന വാർത്തകൾ

ഹോർമുസ് കടലിടുക്കിൽ യു.എസ് വ്യോമാക്രമണം; പശ്ചിമേഷ്യയിൽ കടുത്ത യുദ്ധഭീതി.​ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോയ മൂന്ന് വാണിജ്യ കപ്പലുകൾക്ക് നേരെ ഇറാൻ ആക്രമണം നടത്തിയതിന് പിന്നാലെ യു.എസ് സൈന്യം ഇറാനിൽ ശക്തമായ വ്യോമാക്രമണം നടത്തി. ഇറാന്റെ തെക്കൻ തീരപ്രദേശങ്ങളായ ബന്ദർ അബ്ബാസ്, ഖെഷ്ം ദ്വീപ്, സിരിക് എന്നിവിടങ്ങളിൽ ശക്തമായ സ്ഫോടനങ്ങൾ ഉണ്ടായതായി ഇറാൻ ഔദ്യോഗിക മാധ്യമങ്ങൾ സ്ഥിരീകരിച്ചു. കപ്പൽ ഗതാഗതത്തിന് നേരെ ഇറാൻ നടത്തുന്ന നീക്കങ്ങൾക്ക് കനത്ത വില നൽകേണ്ടിവരുമെന്ന് യു.എസ് സെൻട്രൽ കമാൻഡ് മുന്നറിയിപ്പ് നൽകി. ഇതിനെതിരെ ശക്തമായി …

ഇതെല്ലാം ‘സമ്പന്നരുടെ വിനോദങ്ങൾ ‘: മരുമകളെ മുറിയില്‍ പൂട്ടിയിട്ട ശേഷം പീഡിപ്പിച്ചു; 58 കാരനായ റെയില്‍വേ എഞ്ചിനീയര്‍ അറസ്റ്റില്‍

ലഖ്നൗ: മകന്റെ ഭാര്യയെ ബലാത്സംഗം ചെയ്ത മുതിര്‍ന്ന റെയില്‍വേ എഞ്ചിനീയര്‍ അറസ്റ്റില്‍. 58 കാരനായ മുകേഷ് കുമാര്‍ തിവാരിയാണ് അറസ്റ്റിലായത്. റെയില്‍വേയില്‍ സീനിയര്‍ സെക്ഷന്‍ എഞ്ചിനീയറാണ് ഇയാൾ. കേസിൽ ഒളിവിൽ പോയ ഇയാളെ അലംബാഗിലെ കാര്യേജ് റിപ്പയര്‍ വര്‍ക്ക്ഷോപ്പിന് സമീപത്തു നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്.2023 നവംബറിലാണ് മുകേഷിന്റെ മകന്‍ അഭിഷേക് തിവാരിയെ യുവതി വിവാഹം കഴിച്ചത്. ആദ്യദിവസം മുതൽ തന്നെ സ്ത്രീധനത്തിന്റെ പേരില്‍ പീഡനം തുടങ്ങി. ഭര്‍തൃവീട്ടില്‍ വെച്ച് ശാരീരികമായി ആക്രമിക്കപ്പെട്ടു. കല്യാണദിവസം ഭർത്താവിന്റെ സഹോദരിമാർ …

ഇന്ന് പൂര്‍ണ പരിശോധന, മണ്ണിടിച്ചില്‍ സ്ഥലത്തേയ്ക്ക് പ്രവേശനം നിരോധിച്ചു; അഞ്ചു പേരെ കാണാനില്ലെന്ന് മന്ത്രിമാര്‍

കല്‍പ്പറ്റ: കനത്തമഴയെ തുടര്‍ന്ന് കള്ളാടിയില്‍ തുരങ്കപാതയുടെ പദ്ധതി പ്രദേശത്തിന് സമീപം മണ്ണിടിഞ്ഞ സംഭവത്തില്‍ ബുധനാഴ്ചയും രക്ഷാപ്രവര്‍ത്തനം തുടരും. മന്ത്രിമാരായ ടി സിദ്ദിഖും അനില്‍ കുമാറുമാണ് ഇക്കാര്യം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്. ദുരന്തത്തില്‍ മൂന്നുപേര്‍ മരിച്ചതായും അഞ്ചുപേരെ കാണാനില്ലെന്നും മന്ത്രി ടി സിദ്ദിഖ് പറഞ്ഞു. അങ്ങേയറ്റം വേദനാജനകമായ ദുരന്തമാണെന്ന് മന്ത്രി അനില്‍കുമാര്‍ പറഞ്ഞു. രക്ഷാ പ്രവര്‍ത്തനത്തിന് എല്ലാവര്‍ക്കും ഉടനെ തന്നെ എത്താന്‍ കഴിഞ്ഞിട്ടുണ്ട്. റോഡ് ഗതാഗത യോഗ്യമാക്കാന്‍ ഉള്ള പണികള്‍ ഉടന്‍ ആരംഭിക്കുമെന്ന് മന്ത്രി ടി സിദ്ദിഖ് പറഞ്ഞു. ശാസ്ത്രീയ …