ഷാര്‍ജയില്‍ നിന്ന് പാകിസ്ഥാനിലെ കറാച്ചിയിലേക്ക് പോയ വിമാനം കാണാതായി; കടലില്‍ തകര്‍ന്നുവീണെന്ന് സംശയം

കറാച്ചി: യുഎഇയിലെ ഷാര്‍ജയില്‍ നിന്ന് പാകിസ്താനിലെ കറാച്ചിയിലേക്ക് പോകുകയായിരുന്ന പാക് ചരക്ക് വിമാനം അറബിക്കടലിന് മുകളില്‍ വെച്ച് കാണാതായി. റഡാറില്‍ നിന്ന് അപ്രത്യക്ഷമായ വിമാനത്തിനായി തിരച്ചില്‍ തുടരുന്നു. ചൊവ്വാഴ്ചയാണ് വിമാനം യാത്ര പുറപ്പെട്ടത്. തുടര്‍ന്ന് എയര്‍ ട്രാഫിക് കണ്‍ട്രോളറുമായുള്ള ബന്ധം നഷ്ടമാവുകയായിരുന്നു. അഞ്ച് ജീവനക്കാരുമായി പറന്ന കെ-2 എയര്‍വേയ്സിന്റെ ബോയിംഗ് 737 വിമാനമാണ് കാണാതായത്. വിമാനം താഴേക്ക് ഇറങ്ങാന്‍ തുടങ്ങുന്നതിന് മിനിറ്റുകള്‍ക്ക് മുന്‍പ് വിമാനത്തിലെ നാവിഗേഷന്‍ സിസ്റ്റത്തിന് തകരാര്‍ സംഭവിച്ചതായി ജീവനക്കാര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വിമാനം അറബിക്കടലില്‍ തകര്‍ന്ന് വീണതായി സംശയമുണ്ട്. പാകിസ്ഥാന്‍ നാവികസേനയും വ്യോമസേനയും സംയുക്തമായി കടലില്‍ വലിയ തോതിലുള്ള തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.
1999 ല്‍ നിര്‍മ്മിച്ച ബോയിംഗ് 737 വിമാനമായിരുന്നു ഇത്. 2012 ല്‍ ഒരു കാര്‍ഗോ വിമാനമാക്കി മാറ്റുന്നതിന് മുമ്പ് യാത്രാ വിമാനമായി പ്രവര്‍ത്തിച്ചിരുന്നുവെന്ന് വ്യോമയാന രേഖകള്‍ പറയുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page