എണ്ണപ്പാറയില്‍ പുലിയെ കണ്ടതായി നാട്ടുകാര്‍; വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി

കാസര്‍കോട്: കോടോം ബേളൂര്‍ പഞ്ചായത്തിലെ എണ്ണപ്പാറ മലയാറ്റുകരയില്‍ പുലിയെ കണ്ടതായി നാട്ടുകാര്‍. ഇതേ തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. ചൊവ്വാഴ്ച രാവിലെ പ്രദേശത്തെ ഒരു നാട്ടുകാരനാണ് ആദ്യം പുലിയെ കണ്ടത്. തുടര്‍ന്ന് മറ്റുള്ളവരെ വിവരമറിയിക്കുകയായിരുന്നു. നാട്ടുകാര്‍ വിളിച്ചതിന്റെ അടിസ്ഥാനത്തില്‍ മരുതോം സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ആര്‍ ബാബുവിന്റെ നേതൃത്വത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. പ്രദേശ വാസികളുടെ സാന്നിധ്യത്തില്‍ വിശദമായ പരിശോധന നടത്തി. തെരച്ചിലില്‍ പുലിയുടെ സാന്നിധ്യമോ കാല്‍പ്പാടുകളോ കണ്ടെത്താനായില്ല. തുടര്‍ന്ന് പ്രദേശ വാസികള്‍ക്ക് ജാഗ്രത നിര്‍ദ്ദേശം നല്‍കി മടങ്ങി. ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ ബവിത്ത്, ഫോറസ്റ്റ് ബീറ്റ് അസിസ്റ്റന്റ് സുരേന്ദ്രന്‍ എന്നിവരും സ്ഥലത്തെത്തിയിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page