കാസര്‍കോട്: രാജപുരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കള്ളാര്‍ ടൗണില്‍ ഫര്‍ണിച്ചര്‍ കടയ്ക്ക് പെട്രോളൊഴിച്ച് തീയിട്ടു. 10 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. സംഭവത്തില്‍ രണ്ട് പ്രതികളെ രാജപുരം പൊലീസ് മണിക്കൂറുകള്‍ക്കകം കസ്റ്റഡിയിലെടുത്തു. കള്ളാര്‍, ഒക്ലാവ് സ്വദേശിയായ സിദ്ദിഖിന്റെ ഉടമസ്ഥതയിലുള്ള കടക്കാണ് ഇന്ന് (ബുധന്‍) പുലര്‍ച്ചെ ഒരു മണിയോടെ തീയിട്ടത്. ഷട്ടറിന്റെ വിടവിലൂടെ അകത്തേക്ക് പെട്രോളൊഴിച്ച ശേഷം തീയിടുകയായിരുന്നു. സംഭവത്തിനു ശേഷം രക്ഷപ്പെട്ട മൂന്നാംമൈല്‍ സ്വദേശി അബു എന്ന അബൂബക്കര്‍ മുഹമ്മദ്, ഷാലോം എന്നിവരെ രാജപുരം പൊലീസിന്റെ സമയോചിത ഇടപെടലിലൂടെ മണിക്കൂറുകള്‍ക്കകം പിടിയിലായി. നൈറ്റ് ഓഫീസര്‍ ദിലീപ്, ഡ്രൈവര്‍ മണികണ്ഠന്‍ എന്നിവരാണ് പ്രതികളെ പിടികൂടിയത്. അബുവിനു കടയുടമയായ സിദ്ദിഖിനോടുള്ള മുന്‍ വൈരാഗ്യമാണ് തീവെപ്പിനു പിന്നിലെന്നു മകൻ പി എച്ച്.സിദ്ധിഖ് കുഞ്ഞഹമ്മദ് നൽകിയ പറഞ്ഞു.







