നിര്‍ത്തിയിട്ട ലോറികളിലെ ബാറ്ററി മോഷണം; പിടിയിലായ പ്രതികളില്‍ നിന്ന് 10 ബാറ്ററികള്‍ കണ്ടെടുത്തു

മംഗളൂരു: നിര്‍ത്തിയിട്ട ലോറികളില്‍ നിന്ന് ബാറ്ററി മോഷണ കേസില്‍ അറസ്റ്റിലായ പ്രതികളില്‍ നിന്ന് മോഷ്ടിച്ച 10 ബാറ്ററികള്‍ പൊലീസ് കണ്ടെടുത്തു. കാസര്‍കോട് ജില്ലയിലും ദക്ഷിണ കന്നഡ ജില്ലയിലും നടന്ന ബാറ്ററി മോഷണ കേസുകളിലെ പ്രതികളാണ് ചെര്‍ക്കള സ്വദേശി പി എ അബ്ദുള്‍ ഷമീര്‍ (50), കാസര്‍കോട് മുട്ടത്തൊടി സ്വദേശി അബ്ദുള്‍ മജീദ് (33). ഇവരില്‍ മജീദിനെ വിട്ടല്‍ പൊലീസാണ് പിടികൂടിയത്. ഉപ്പിനങ്ങാടി, വിട്ടല്‍ പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ നിന്ന് നിരവധി ലോറികളുടെ ബാറ്ററി സംഘം കടത്തിയിരുന്നു. വിട്ടല്‍ സ്‌റ്റേഷനില്‍ മാത്രം അഞ്ച് കേസ് പിടിയിലായവര്‍ക്കെതിരെയുണ്ട്. കാസര്‍കോട്, കുമ്പള പൊലീസ് സ്റ്റേഷനിലും ഇവര്‍ക്കെതിരെ നിരവധി കേസുകളുണ്ട്. ആക്രി കടയില്‍ വില്‍പന നടത്തിയെന്ന വിവരത്തെ തുടര്‍ന്ന് വിട്ടല്‍ പൊലീസ് കാസര്‍കോട്ടും അന്വേഷണം നടത്തിയിരുന്നു. മജീദിനെ കോടതിയില്‍ ഹാജരാക്കി റിമാന്റുചെയ്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page