കാസര്‍കോട്: സോഷ്യല്‍മീഡിയ പ്ലാറ്റ് ഫോമായ ഇന്‍സ്റ്റഗ്രാമിലൂടെ പിന്തുടര്‍ന്ന് ശല്യം ചെയ്യുന്നുവെന്ന പരാതിയില്‍ സൈബര്‍ പൊലീസ് കേസെടുത്തു. ചന്തേര പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരനായ ഹേമേഷ് എന്നയാള്‍ക്കെതിരെയാണ് കേസെടുത്തത്.
ഇന്‍സ്റ്റഗ്രാമില്‍ നിരന്തരം മോശമായ കമന്റുകള്‍ ഇട്ടു മാനഹാനി വരുത്തിയെന്നു കാണിച്ചാണ് യുവതി പരാതി നല്‍കിയത്.







