കാസര്‍കോട്: ട്രെയിന്‍ യാത്രക്കിടയില്‍ ബേക്കല്‍, പനയാല്‍ സ്വദേശിയുടെ ഫോണും പണവും കവര്‍ച്ച പോയി. പനയാല്‍, ദേവന്‍പൊടിച്ച പാറയിലെ കെ. റികേഷി(18)ന്റെ പരാതിയില്‍ കോഴിക്കോട് റെയില്‍വെ പൊലീസ് കേസെടുത്തു. ജൂലായ് അഞ്ചിന് കാസര്‍കോട് നിന്ന് എറണാകുളത്തേക്കുള്ള മംഗള എക്‌സ്പ്രസിലെ യാത്രക്കാരനായിരുന്നു റികേഷ്. പിറകിലെ ജനറല്‍ കമ്പാര്‍ട്ട്‌മെന്റിലാണ് യാത്ര ചെയ്തിരുന്നത്. ഇതിനിടയില്‍ ചാര്‍ജ്ജ് ചെയ്യാന്‍ വച്ചിരുന്ന 18000 രൂപ വില വരുന്ന മൊബൈല്‍ ഫോണും കവറില്‍ സൂക്ഷിച്ചിരുന്ന 1000 രൂപയുമാണ് നഷ്ടമായത്. ട്രെയിന്‍ കോഴിക്കോട് എത്തിയപ്പോഴായിരുന്നു മോഷണ വിവരം അറിഞ്ഞത്. ഷര്‍ട്ടും കാവി മുണ്ടും ധരിച്ച് കാലില്‍ മുറിവ് കെട്ടിവച്ച് എത്തിയ ഒരാളാണ് മോഷണം നടത്തിയതെന്നു സംശയിക്കുന്നു.







