മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ ലാപ്‌ടോപ് കൊണ്ട് തലക്കടിച്ച് കൊന്നു; പ്രതിയായ ബദറുല്‍ അനം അറസ്റ്റില്‍

ആലപ്പുഴ: മലയാളി മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ സഹപാഠി തലക്കടിച്ചു കൊന്നു. ആലപ്പുഴ, ഹരിപ്പാട് സ്വദേശിനിയായ സാവരിയ (22) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മലപ്പുറം, പെരിന്തല്‍മണ്ണ സ്വദേശി ബദറുല്‍ അനം (22) എന്നയാളെ അറസ്റ്റു ചെയ്തു.
ഉസ്‌ബെക്കിസ്ഥാനിലെ ബുഖാറ, സ്റ്റേറ്റ് മെഡിക്കല്‍ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികളാണ് ഇരുവരും, വാക്കു തര്‍ക്കത്തിനിടയില്‍ സാവരിയയെ ബദറുല്‍ ലാപ്‌ടോപ്പ് കൊണ്ട് തലക്കടിക്കുകയായിരുന്നുവെന്നാണ് നാട്ടില്‍ ലഭിച്ചിട്ടുള്ള വിവരം. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page