ബുള്ളറ്റില്‍ എംഡിഎംഎ കടത്ത്; തൃക്കരിപ്പൂരില്‍ രണ്ട് യുവാക്കള്‍ പിടിയില്‍, പിടിയായ മുനീര്‍ ജില്ലയിലെ മയക്കുമരുന്ന് വില്‍പ്പന സംഘത്തിലെ പ്രധാനി

കാസര്‍കോട്: ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി ചന്തേര പൊലീസ് തൃക്കരിപ്പൂരില്‍ നടത്തിയ റെയ്ഡില്‍ 1.20 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കള്‍ പിടിയിലായി. മാടക്കാല്‍ സ്വദേശി എം കെ മുനീര്‍(39), പയ്യന്നൂര്‍ കവ്വായി സ്വദേശി മുഹമ്മദ് സാജിദ്(35) എന്നിവരാണ് പിടിയിലായത്. എസ്‌ഐ എം അജ്മലിന്റെ നേതൃത്വത്തില്‍ തിങ്കളാഴ്ച രാത്രി പത്തോടെ നടത്തിയ വാഹന പരിശോധനയിലാണ് ഇവര്‍ കുടുങ്ങിയത്. തൃക്കരിപ്പൂര്‍ ഷാബാ ഷെട്ടി റോഡ് ജംങ്ഷനില്‍ ബുള്ളറ്റില്‍ സഞ്ചരിക്കവേ പ്രതികള്‍ പൊലീസിനെ കണ്ട് തിരിച്ചുപോകാന്‍ ശ്രമിച്ചു. പൊലീസ് ഇരുവരെയും പിന്തുടര്‍ന്ന് പിടികൂടി. പിന്നീട് നടത്തിയ ദേഹപരിശോധനയിലാണ് മുനീറിന്റ പാന്റ്‌സിന്റെ കീശയില്‍ നിന്നും എംഡിഎംഎ കണ്ടെടുത്തത്. 1300 രൂപയും പിടിച്ചെടുത്തു. സ്വന്തം ഉപയോഗത്തിനും വില്‍ക്കാനും കൊണ്ടുവന്നതാണ് ഈ മയക്കുമരുന്നെന്ന് പ്രതികള്‍ പൊലീസിനോട് പറഞ്ഞു. പിടിയിലായ മുനീറിന് തളിപ്പറമ്പിലെ എംഡിഎംഎ കേസിലും ബന്ധമുണ്ടെന്ന് പൊലീസ് പറഞ്ഞു. അന്ന് പ്രതികള്‍ ഉപയോഗിച്ച വാഹനം മുനീറിന്റെതായിരുന്നു. ജില്ലയില്‍ വ്യാപകമായി മയക്കുമരുന്ന് വില്‍ക്കുന്ന സംഘത്തിലെ പ്രധാനിയാണ് മുനീറെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു. സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ പ്രഭേഷ് കുമാര്‍, രഞ്ജിത്ത് മൂത്തേടത്ത്, സുനില്‍കുമാര്‍, നരേന്ദ്രന്‍ എന്നിവരും റെയ്ഡില്‍ പങ്കെടുത്തിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page