പൊയ്യക്കണ്ടം ദൈവസ്ഥാനത്തിനു മുകളില്‍ മരം കടപുഴകി വീണു; സമീപത്ത് റോഡിലേക്കും മരം വീണു

ബദിയഡുക്ക: പൊയ്യക്കണ്ടം ദൈവസ്ഥാനത്തിനു മുകളില്‍ ഇന്ന് രാവിലെ കൂറ്റന്‍ മരം കടപുഴകി വീണു. കെട്ടിടത്തിനു ഭാഗീകമായി കേടുപാടുണ്ടായി.
പുലര്‍ച്ചെ കാറ്റോ, മഴയോ ഇല്ലാതെയാണ് ദൈവസ്ഥാനത്തിനടുത്തുണ്ടായിരുന്ന വന്‍മരം കടപുഴകി വീണത്. ദൈവസ്ഥാനത്തിന്റെ ഓടുകള്‍ തകര്‍ന്നു. കഴുക്കോലിനും നാശം നേരിട്ടു.
നാട്ടുകാരും മരം വെട്ടുകാരും ചേര്‍ന്നു മരം മുറിച്ചുമാറ്റിക്കൊണ്ടിരിക്കുകയാണ്.
അതേ സമയം ഇതിനടുത്തു റോഡിനോട് ചേര്‍ന്നുണ്ടായിരുന്ന മരം ഇന്നലെ രാത്രി പൊട്ടി വീണ് ഗതാഗത തടസ്സമുണ്ടാക്കി. വിവരമറിഞ്ഞു സ്ഥലത്തെത്തിയ സാമൂഹ്യ പ്രവര്‍ത്തകന്‍ ഹാരിസ് ബി ഡി കെ ഫയര്‍ഫോഴ്‌സിന്റെ സഹായം തേടുകയും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് പുലര്‍ച്ചെ ഒരു മണിയോടെ മരം മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page