ശക്തമായ കാറ്റും മഴയും; കരിന്തളത്ത് മരം വീണ് വീട് തകർന്നു, 90 കാരിക്ക് പരിക്ക്

കാസർകോട്: കരിന്തളത്ത് ശക്തമായ കാറ്റിൽ മരം വീണ് വീട് തകർന്നു. 90 കാരിക്ക് പരിക്ക്. തിങ്കളാഴ്ച്ച രാത്രി 8 മണിയോടെ വീശിയടിച്ച കാറ്റിലും മഴയിലുമാണ് വീട് തകർന്നത്. കിനാനൂർ – കരിന്തളം പഞ്ചായത്തിലെ നാന്തിയടുത്താണ് സംഭവം. നാന്തിയടുക്കത്തെ ജാനകിയുടെ മാതാവ് കെ മാണിക്ക് (90) ആണ് പരിക്കേറ്റത്. കെ.ജാനകിയുടെ ഓട് മേഞ്ഞ വീടിന് മുകളിലേക്ക് കൂറ്റൻ മരം കടപുഴകി വീഴുകയായിരുന്നു. ഓട് ദേഹത്ത് വീണ് ആണ് വീട്ടിനകത്ത് ഉണ്ടായിരുന്ന മാണിക്ക് പരിക്കേറ്റത്. അത്ഭുതകരമായാണ് വീട്ടിലുള്ളവരെല്ലാം രക്ഷപ്പെട്ടത്. നാട്ടുകാർ എത്തി രക്ഷാപ്രവർത്തനം നടത്തി.
ആഞ്ഞടിച്ച കാറ്റിൽ പഞ്ചായത്തിലെ പല സ്ഥലങ്ങളിലും നാശനഷ്ടങ്ങൾ ഉണ്ടായി. റബ്ബർ മരങ്ങളും നിരവധി മറ്റ് മരങ്ങളും കടപുഴകി വീണു. കിനാനൂർ-കരിന്തളം പഞ്ചായത്ത് പ്രസിഡണ്ട് എം.രാജൻ, പരപ്പ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ പാറക്കോൽ രാജൻ മറ്റ് ജനപ്രതിനിധികൾ എന്നിവർ തകർന്ന വീട് സന്ദർശിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page