കാസർകോട് ആസ്റ്റർ മിംസിൽ ഹെഡ് ആൻഡ് നെക്ക് ഓങ്കോളജി വിഭാഗം

കാസർകോട് : തലയിലെയും കഴുത്തിലെയും അർബുദബാധിതർക്ക് കാസർകോട്
ആസ്റ്റർ മിംസ് ആശുപത്രിയിൽ
വിദഗ്ധചികിത്സക്കു അത്യാധുനിക ഓങ്കോളജി വിഭാഗം പ്രവർത്തനം ആരംഭിച്ചു. ഡിപ്പാർട്മെന്റ് ഹെഡ് ഡോ. ഷോൺ .ടി. ജോസഫ് ഉദ്ഘാടനം ചെയ്തു.ചീഫ് ഓപ്പറേറ്റിങ് ഓഫീസർ സുധീർ ബാസുരി, ക്രിറ്റിക്കൽ കെയർ മേധാവി ഡോ. സാജിദ് സലാഹുദ്ദീൻ, സർജിക്കൽ ഓങ്കോളജി അസ്സോസിയേറ്റ് കൺസൽട്ടൻറ് ഡോ. അരവിന്ദ് .എൻ, ഹെഡ് ആൻഡ് നെക്ക് ഓങ്കോളജി അസ്സോസിയേറ്റ് കൺസൽട്ടൻറ് ഡോ.സൗരഭ് പദ്മനാഭൻ പങ്കെടുത്തു.
അന്താരാഷ്ട്ര നിലവാരമുള്ള അത്യ സൗരോഗനിർണയം മുതൽ പുനരധിവാസം വരെയുള്ള എല്ലാ ഘട്ടങ്ങളും ഉൾപ്പെടുന്ന സമഗ്രമായ വിദഗ്ധ പരിചരണമാണ് പുതുതായി ആരംഭിച്ചത്.
വായിലെയും സ്വനപേടകത്തിലെയും അർബുദം, തൈറോയ്ഡ്, ഉമിനീർ ഗ്രന്ഥികളിലെ (പരോട്ടിഡ്) മുഴകൾ എന്നിവയ്ക്കുള്ള സങ്കീർണ ശസ്ത്രക്രിയകളും ഈ വിഭാഗത്തിൽ ലഭ്യമാണ്.
വിശദ വിവരങ്ങൾക്കും ബുക്കിങ്ങിനും +91 7034 001111-ൽ ബന്ധപ്പെടാം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page