മലപ്പുറം: ടെറസില്‍ നിന്നും കാല്‍ വഴുതി വീഴവേ കഴുത്തില്‍ ഗേറ്റിന്റെ കമ്പി തുളച്ചു കയറി ചികിത്സയിലായിരുന്ന 16 കാരന്‍ മരിച്ചു. മലപ്പുറം പുളിക്കല്‍ സ്വദേശി മുഹമ്മദ് മാസിന്‍ ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയാണ് മരണം.
കഴിഞ്ഞ മാസം 31 നായിരുന്നു അപകടം നടന്നത്. ടെറസില്‍ കയറി മാങ്ങ പറിക്കുന്നതിനിടെ അബദ്ധത്തില്‍
കാല്‍ വഴുതി ഗേറ്റിനു മുകളിലേക്ക് വീഴുകയായിരുന്നു. ഫയര്‍ ഫോഴ്സ് എത്തി കഴുത്തിലെ കമ്പി മുറിച്ചു മാറ്റിയ ശേഷമാണു ആശുപത്രിയിലേക്ക് മാറ്റിയത്. പിന്നീട് ശസ്ത്രക്രിയയും നടത്തിയിരുന്നു. ഗുരുതരാവസ്ഥയില്‍ ചികില്‍സയിലിരിക്കെയാണ് മരണം.








