കാസര്‍കോട്: പൊയ്‌നാച്ചി, കരിച്ചേരി, പുളിയക്കരയിലെ പൊതുപ്രവര്‍ത്തകനും റേഷന്‍ഷോപ്പ് ജീവനക്കാരനുമായിരുന്ന എ രാമകൃഷ്ണന്‍ (61) അന്തരിച്ചു. അസുഖബാധിതനായി ചികിത്സയിലായിരുന്നു. മൃതദേഹം മാവുങ്കാലിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍. സംസ്‌കാരം നാളെ നടക്കും. ഭാര്യ: നിര്‍മ്മല. മക്കള്‍: ടി. നിജീഷ് കുമാര്‍ (ജയിലര്‍), ടി നിമിഷ (നഴ്‌സ് ,സൗദി അറേബ്യ). സഹോദരി: ജലജാക്ഷി.
സിപിഎം ബ്രാഞ്ച് സെക്രട്ടറി, എകെജി കലാ കായികകേന്ദ്രം സെക്രട്ടറി, കര്‍ഷക സംഘം വില്ലേജ് കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. പള്ളിക്കര കോ-ഓപ്പറേറ്റീവ് സൊസൈറ്റി റിട്ട. ജീവനക്കാരനാണ്.







