മഞ്ചേശ്വരം : വ്യക്തികൾക്കും താൽപ്പര്യങ്ങൾക്കുമുപരി രാഷ്ട്രത്തിനും സംഘടനയ്ക്കും പ്രത്യയശാസ്ത്രത്തിനും പ്രാധാന്യവും പരിഗണനയും നൽകുകയും ഒരു പിളർപ്പ് പോലുമുണ്ടാകാതെ വളരുകയും ചെയ്യുന്ന ചരിത്രമാണ് ബിജെപിയുടേതെന്ന്സംസ്ഥാന സെക്രട്ടറി കെ. രഞ്ജിത്ത് പറഞ്ഞു.മഞ്ചേശ്വരം മണ്ഡലം ദ്വിദിന പണ്ഡിറ്റ് ദീൻ ദയാൽ ഉപാധ്യായ പഠന ശിബിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കോൺഗ്രസ്, ജനതാദൾ, കമ്മ്യൂണിസ്റ്റ് പാർട്ടി ഉൾപ്പെടെയുള്ള എല്ലാ രാഷ്ട്രീയ സംഘടനകളും നിരവധിതവണ പിളരുകയോ അവാന്തര വിഭാഗങ്ങൾ രൂപം കൊള്ളുകയോ ചെയ്തപ്പോൾ കഴിഞ്ഞ നാലര പതിറ്റാണ്ട് കാലമായി അനുദിനം വളർന്ന് 14 കോടി അംഗങ്ങളുള്ള ലോകത്തിലെ ഏറ്റവും വലിയ പാർട്ടിയായി ബിജെപി വളർന്നു. പരാജയങ്ങൾ വിജയത്തിൻ്റെ ചവിട്ടുപടിയാക്കിയ ചരിത്രമാണ് ബിജെപിയുടേത്. പാർട്ടിയുടെ ചരിത്രം, പ്രവർത്തന പദ്ധതി, ലക്ഷ്യം എന്നിവ കൃത്യമായി പാർട്ടി പ്രവർത്തകർക്ക് പകരാൻ എല്ലാ മൂന്നു വർഷം കൂടുമ്പോഴും ബിജെപി പ്രശിക്ഷണ ശിബിരങ്ങൾ സംഘടിക്കുന്നതായി അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡൻ്റ് ആദർശ് ബി.എം. അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പ്രസിഡൻ്റ് എംഎൽ അശ്വിനി, പി. ആർ. സുനിൽ, മണികണ്ഠ റൈ, മുരളീധർ യാദവ്, എൻ. മധു, ലോകേഷ് നോണ്ട, സുകുമാർ കുദ്രെപ്പാടി, എ.കെ കയ്യാർ,ദയാനന്ദ കുലാൽ, യതിരാജ്, കെ.വി. രാധാകൃഷ്ണ ഭട്ട് പ്രസംഗിച്ചു.ഞായറാഴ്ച വൈകിട്ടു ശിബിരം സമാപിക്കും.







