കാസർകോട്: ദേശീയ വടംവലി താരത്തെ വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പുല്ലൂർ എകെജി ക്ലബ്ബിന് സമീപം താമസിക്കുന്ന ഇട്ടു എന്ന ബൈജു (37) ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് നാലുമണിയോടെ
വീടിനകത്ത് തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഞായറാഴ്ച പോസ്റ്റ്മോർട്ടതിനു ശേഷം മൃതദേഹം വീട്ടിലെത്തിക്കും. കാസർകോട് മൊബൈൽ ടവറിന്‍റെ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു. ദേശീയ വടംവലി ചാമ്പ്യൻഷിപ്പിൽ സംസ്ഥാനത്തെ പ്രതിനിധീകരിച്ച് മൂന്നുതവണ തവണ മത്സരിച്ച് മെഡൽ നേടിയിരുന്നു. കാസർകോട് ജില്ലക്ക് വേണ്ടി നിരവധി തവണ സംസ്ഥാന ചാമ്പ്യൻഷിപ്പുകളിലും പങ്കെടുത്തിരുന്നു. എകെജി പുല്ലൂരിന്റെ വടംവലി താരമാണ്. നിരവധി ക്ലബ്ബുകൾക്ക് വേണ്ടി മത്സരങ്ങളിലും
പരിശീലനവും നൽകിയിട്ടുണ്ട്. സജീവ സിപിഎം പ്രവർത്തകനാണ്. വനജയാണ് മാതാവ്.







