​പോളിയോക്കെതിരെ ഹക്കീം കമ്പാറിന്റെ ബോധവത്കരണ യാത്ര; ഇത് മൂന്നാം തവണ

​കാസർകോട് : ദേശീയ പൾസ് പോളിയോ പ്രതിരോധ ദിനത്തോടനുബന്ധിച്ച് വേറിട്ട ബോധവത്കരണവുമായി പോളിയോ ബാധിതനായ ഹക്കീം കമ്പാർ വീണ്ടുമെത്തുന്നു. മുച്ച ക്ര സ്കൂട്ടറിൽ കാസർകോട് മുതൽ തലപ്പാടി വരെ ഹക്കീം പോളിയോ ബോധവത്കരണ യാത്ര ആരംഭിച്ചു.ഇത് മൂന്നാം തവണയാണ് യാത്ര . കഴിഞ്ഞ 20 വർഷത്തോളമായി പോളിയോ രോഗ പ്രതിരോധ രംഗത്ത് സജീവ സാന്നിധ്യമാണ് ഇദ്ദേഹം.​മഞ്ചേശ്വരം ബ്ലോക്ക് ഫാമിലി ഹെൽത്ത് സെന്റർ ജീവനക്കാരനായ ഹക്കീം ഭിന്നശേഷിക്കാർക്കായി പ്രവർത്തിക്കുന്ന ഡി.എ.ഡബ്ല്യു.എഫ് കുമ്പള ഏരിയ സെക്രട്ടറിയും, കേരള എൻ.ജി.ഒ യൂണിയൻ മഞ്ചേശ്വരം ഏരിയ വൈസ് പ്രസിഡന്റുമാണ്. ​ബൂത്ത് ലെവൽ ഓഫീസർ എന്ന നിലയിലും മികച്ച എസ്.ഐ.ആർ പ്രവർത്തനം കാഴ്ച വച്ചിരുന്നു. ​28-ന് നടക്കുന്ന ദേശീയ പൾസ് പോളിയോ പ്രതിരോധ ദിനത്തിൽ അഞ്ചുവയസ്സിൽ താഴെയുള്ള എല്ലാ കുട്ടികൾക്കും പോളിയോ തുള്ളിമരുന്ന് നൽകി സുരക്ഷിതരാക്കാൻ പ്രേരിപ്പിച്ചുകൊണ്ടാണ് ഹക്കീമിന്റെ യാത്ര. ജനറൽ ഹോസ്പിറ്റൽ സുപ്രണ്ട് ഡോ ശ്രീ കുമാർ മുകുന്ദൻ ഫ്ലാഗ് ഓഫ് ചെയ്തു. ജൂനിയർ ഹെൽത് ഇൻസ്‌പെക്ടർ ശ്രീജിത്, നഴ്സിംഗ് സുപ്രണ്ട് നിർമല അഗസ്റ്റിൻ, ഡോ ജമാലുദ്ധീൻ സംസാരിച്ചു. ഹോസംഗടിയിൽ നടന്ന സമാപനയോഗം മഞ്ചേശ്വരം ഫാമിലി ഹെൽത്ത്‌ ഇൻസ്‌പെക്ടർ ഹാഷിം ഉദ്ഘാടനം ചെയ്തു.ഷാഫി, വിപിൻരാജ്, ജബ, അൻസീന , രേഷ്മ, നാജിയ, ശ്രീജ പ്രസംഗിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page